Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

രണ്ടു വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍

17 JANUARY 2026 04:19 PM IST
മലയാളി വാര്‍ത്ത

കളിക്കുന്നതിനിടയില്‍ കളിപ്പാട്ടത്തില്‍ നിന്നെടുത്ത കോയിന്‍ ടൈപ്പ് ബാറ്ററികള്‍ രണ്ടു വയസ്സുകാരന്‍ വിഴുങ്ങി. അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികളാണ് രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയത്. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികള്‍ വായില്‍ ഇട്ടത്. ബാറ്ററികള്‍ വിഴുങ്ങുന്നത് കണ്ട വീട്ടുകാര്‍ ഉടനെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ.സൂര്യനാരായണയുടെ നേതൃത്വത്തിലാണ് എന്‍ഡോസ്‌കോപ്പിയിലൂടെ ബാറ്ററികള്‍ പുറത്തെടുത്തത്. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

ബാറ്ററികള്‍ ആമാശയത്തില്‍ എത്തിയാല്‍ ഉള്ളിലെ അസിഡിക് പ്രവര്‍ത്തനത്തിലൂടെ പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ കുടല്‍, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ ഗുരുതരമായ ക്ഷതം ഉണ്ടാകുമെന്നും ഡോ.സൂര്യനാരായണ പറഞ്ഞു. അതത് പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ മാത്രം കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇത്തരത്തില്‍ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.അഖില്‍, ഡോ. അഞ്ജന എന്നിവരും ചികിത്സയില്‍ പിന്തുണ നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (1 minute ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (9 minutes ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (45 minutes ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (1 hour ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (3 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (3 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (3 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (3 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (8 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (9 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (9 hours ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (9 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (9 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (9 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (9 hours ago)

Malayali Vartha Recommends