Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

12 APRIL 2021 08:27 AM IST
മലയാളി വാര്‍ത്ത

സദാചാര പോലീസ് ചമഞ്ഞ് നാലു യുവാക്കള്‍ ഭീഷണിപ്പെടുത്തിയതിലും അപകീര്‍ത്തിപ്പെടുത്തിയതിലും വച്ചുള്ള മനോവിഷമത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ആറാം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം റൂറല്‍ വെള്ളറട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഏപ്രില്‍ 13 ന് കേസ് ഡയറി ഹാജരാക്കാന്‍ ജഡ്ജി കെ.എന്‍. അജിത് കുമാറാണ് ഉത്തരവിട്ടത്. കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയത്തില്‍ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര (36) യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്.

 




ആത്മഹത്യ പ്രേരണ കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നു മുതല്‍ നാലുവരെ പ്രതികളായ വെള്ളറട കുന്നത്തുകാല്‍ ചാവടി സ്ഥലവാസികളായ മണികണ്ഠന്‍ എന്ന ശ്രീജിത്ത് , സുബാഷ് , വിഷ്ണു , രഞ്ജിത് എന്ന ശ്രീജിത് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.

ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വെള്ളറട പോലീസ് മാര്‍ച്ച് 30 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാലാണ് കേസ് ഡയറി കോടതി വിളിച്ചു വരുത്തുന്നത്.

 



ഫെബ്രുവരി 18 വ്യാഴാഴ്ച രാത്രിയിലാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ സംഭവം നടന്നത്. നാറാണിയിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരിയായിരുന്നു അക്ഷര. സമീപത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന പരശുവയ്ക്കല്‍ സ്വദേശി ബിജു യുവതിയുടെ ഭര്‍ത്താവിന് കടം നല്‍കിയ പണം വാങ്ങാനായി വീട്ടില്‍ വന്നപ്പോള്‍ പരിസരവാസികളായ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി.

അക്ഷരയെയും അവര്‍ ഭീഷണിപ്പെടുത്തി. ഭീഷണിയിലും അപകീര്‍ത്തിപ്പെടുത്തലിലും മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതികള്‍ പോലീസ് സ്റ്റേഷന്‍ പരിധിക്കകത്തുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനത്താല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒത്താശ ചെയ്തതായി ആരോപണമുണ്ട്.

 

 



വ്യാഴാഴ്ച രാത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. യുവതിക്ക് രണ്ടു മക്കളുണ്ട്.

പണമിടപാട് സ്ഥാപന ഉടമയെ അന്യായമായി തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടര്‍ന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 പ്രകാരം ജാമ്യമില്ലാ കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തു കളിക്കുകയായിരുന്നു. കേസന്വേഷണ വീഴ്ചകള്‍ കോടതി കണ്ടെത്തുമെന്ന് ഭയന്നാണ് പോലീസ് റിപ്പോര്‍ട്ടിനൊപ്പം കേസ് ഡയറി കോടതിയില്‍ ഹാജരാക്കാതെ പോലീസ് മുക്കിയത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (8 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (17 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (2 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (2 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (4 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (4 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (7 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (8 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (9 hours ago)

Malayali Vartha Recommends