മുന്‍മന്ത്രി കെ ജെ ചാക്കോ അന്തരിച്ചു.... വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം

മുന്‍മന്ത്രി കെ ജെ ചാക്കോ (91)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ബുധനാഴ്ച്ച നടക്കും.
സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യു സഹകരണ മന്ത്രിയായിരുന്നു. 1965,1970,1977 വര്‍ഷങ്ങളില്‍ മൂന്ന് തവണ നിയമസഭാംഗമായി.
കേരള കോണ്‍ഗ്രസ് പ്രതിനിധി ആയിട്ടാണ് അദ്ദേഹം ചങ്ങനാശ്ശേരിയില്‍ നിന്ന് വിജയിച്ചത്.. ചങ്ങനാശേരി നഗരസഭ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1964-ല്‍ രൂപീകൃതമായ കേരള കോണ്‍ഗ്രസില്‍ അദ്ദേഹം ചേരുകയും അടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു.
പെസഹാ വ്യാഴം പൊതു അവധിയായി മാറ്റണമെന്ന ആവശ്യം അംഗീകരിപ്പിക്കുന്നതില്‍ കെ.ജെ ചാക്കോ നിര്‍ണായക പങ്കാണ് വഹിച്ചത്.
https://www.facebook.com/Malayalivartha