ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം കേരളത്തിൽ; പുതിയ പഠനറിപ്പോർട്ടുമായി ഐജിഐബി

കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലും കണ്ടെത്തിയതായി ഐജിഐബി പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുകയാണ്. പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ പ്രാപ്തിയുള്ള വൈറസുകളാണിവയെന്നും പഠനത്തിൽ പറയുന്നുണ്ട്. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.
നിരവധി ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യവമാണ് കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗവ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, കോവിഡ് രണ്ടാംഘട്ടവ്യാപനത്തില്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ അതേ വൈറസിന്റെ സാന്നിധ്യമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. ഇവ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ വീണ്ടും കോവിഡ് വരാനുള്ള സാധ്യതയുള്ളതായും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha