'എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ'....കെ.ടി ജലീലിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.''സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവര്‍കും റമദാന്‍ മുബാറക്..'' - കൊടിക്കുന്നില്‍ സുരേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
കെ.ടി ജലീല്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്നാണ്. മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിനെതിരെ സിപിഎമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഭരണത്തിന്റെ അവസാന കാലങ്ങളില്‍ സര്‍ക്കാറിനെയും മുന്നണിയെയും വിവാദങ്ങളില്‍ ആഴ്‌ത്തിയ സംഭവങ്ങളില്‍ പൂര്‍ണ രാഷ്ട്രീയസംരക്ഷണമാണ് സിപിഎം ഒരുക്കിയിരുന്നത്. പക്ഷേ ഫലപ്രഖ്യാപന കാത്തിരിപ്പിനിടെ ഉണ്ടായ ലോകായുക്തവിധിക്ക് ശേഷം ബന്ധുനിയമനത്തില്‍ മന്ത്രിയുടെ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി കൈവിടുകയായിരുന്നു.
https://www.facebook.com/Malayalivartha