പാലോട് പടക്കനിര്‍മാണശാലയിൽ പൊട്ടിത്തെറി; അപകടത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്

പാലോട് ചൂടല്‍ പത്തായക്കയത്തില്‍ പടക്കനിര്‍മാണശാലയ്ക്കു തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മാണശാലയിലെ ജീവനക്കാരി സുശീല (54) ആണ് മരിച്ചത്.
ഉടമ സൈലസ് (60) അടക്കം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ മിന്നലും ഇടിയുമുണ്ടായിരുന്നു. ഇടിമിന്നലില്‍നിന്ന് വെടിമരുന്നിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. വന്‍ പൊട്ടിത്തെറിയില്‍ പടക്കനിര്‍മാണ ഷെഡ് പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha