Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...

05 MARCH 2026 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

വരുന്ന തെരഞ്ഞടുപ്പില്‍ സിപിഎം നേതാവ് ജി സുധാകരന്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് സിപിഎമ്മിനെ ഞെട്ടിക്കുമോ. അതോ കെആര്‍ ഗൗരിയമ്മയെപ്പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ. സിപിഎമ്മില്‍ നിന്ന് രാജിവച്ചിറങ്ങുന്ന ജി സുധാകരനെ കോണ്‍ഗ്രസ് ടിക്കറ്റില്‍ അമ്പലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ വേണുഗോപാല്‍ ഉള്‍പ്പെടെ നേതാക്കള്‍ കളത്തിലിറങ്ങിയിരിക്കുന്നു. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചാല്‍ സിപിഎമ്മിന് ഇതില്‍പരം നാണക്കേട് സംഭവിക്കാനില്ല. പിണറായി വിജയനും കിങ്കരനായ എംവി ഗോവിന്ദനും തലയില്‍ മുണ്ടിട്ട് എകെജി സെന്ററിനു പിന്നിലൂടെ ഓടുന്ന സ്ഥിതിയായിരിക്കും അന്നു സംഭവിക്കുക. ആലപ്പുഴ ജില്ലയില്‍ വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്തിയ അതേ പിണറായി വിജയന്‍ ജി സുധാകരനെയും തരിപ്പണമാക്കിയിരിക്കുന്നു.

പിണറായി വിജയന്റെ പകയുടെ അവസാനത്തെ ഇരയാണ് പാര്‍ട്ടി വിടാനുറച്ച ജി സുധാകരന്‍. തന്നെക്കാള്‍ ഒരാളെങ്കിലും പേരെടുക്കുകയോ പ്രവര്‍ത്തന മികവ് പുലര്‍ത്തുകയോ ചെയ്താല്‍ വിജയനിലെ സ്റ്റാലിനിസ്റ്റിന് സഹിച്ചുകൂടാ. അങ്ങനെയാണ് കെകെ ലൈലജയെ വെട്ടിനിരത്തിയത്. പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് പറിച്ച പിഴുതെറിയാന്‍ ഇപ്പോഴിതാ യുഡിഎഫ് കോട്ടയായ പേരാവൂരില്‍ പരീക്ഷണ വസ്തുവാക്കിയിരിക്കുന്നു. തോമസ് ഐസക്കിനെയും സുരേഷ് കുറുപ്പിനെയുമൊക്കെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ ജി സുധാകരനെയും തരിപ്പണമാക്കി. സിപിഎമ്മില്‍ പിണറായി ഉയര്‍ത്തുന്ന സ്റ്റാലിനിസത്തിനെതിരെ സുധാകരന്‍ തുറന്നടിച്ചതു മുതല്‍ പിണറായിക്ക് സുധാകരനോട് പകയായിരുന്നു. അതിപ്രഗത്ഭനും അഴിമതിയില്ലാത്തവനുമായ മന്ത്രി എന്നു പേരെടുത്ത ജി സുധാകരനെ 2021ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും അവഗണിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നും ലോക്കല്‍ കമ്മിറ്റിവരെ തരം താഴ്ത്തി നാണം കെടുത്തി.

പാര്‍ട്ടിയിലെ പുകയുന്ന കൊള്ളിയായി ആട്ടും തുപ്പുമേറ്റ് കഴിഞ്ഞ സുധാകരന്‍ അവസാനം പാര്‍ട്ടി വിട്ടുപോവുകയാണ്. സിപിഎമ്മിനുവേണ്ടി ഒരു പാര്‍ട്ടി മര്‍ദനങ്ങളും കഷ്ടപ്പാടുകളും സുധാകരന്‍ സഹിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് നേതൃത്വം കൊടുത്തത് ജി. സുധാകരനാണ്. അവസാനമിതാ അഹങ്കാരത്തിന്റെ ആള്‍രൂപമായി അറിയപ്പെടുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്റെ കളിയാക്കി പുശ്ചിച്ചു ചിരിച്ചു എന്ന സങ്കടം പറഞ്ഞാണ് ജി സുധാകരന്‍ ചെങ്കൊടി താഴെയിടുന്നത്. ആലപ്പുഴയില്‍ കെആര്‍ ഗൗരിയമ്മയ്ക്ക് സംഭവിച്ചതുപോലെ ആലപ്പുഴ ജില്ലയില്‍ നിന്ന് സിപിഎം കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ജി സു്ധാകരന്‍ എന്ന നേതാവിനെ.


ഹൃദയം പൊട്ടിയാണ് ജി സുധാകരന്‍ സിപിഎം പ്രസ്ഥാനത്തോട് വിട പറയുന്നതെന്ന് അദ്ദേഹം കുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ജില്ലാ സെക്രട്ടറി ആര്‍ നാസറിനെതിരെയും വൃത്തിയായി ആക്ഷേപവും വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. ഫേസ് ബുക്ക് പോസ്റ്റിലെ ഓരോ വാക്കും അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു സഖാവിന്റെ വേദനയാണ് പുറത്തു കൊണ്ടുവരുന്നത്. 2026 മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു.

43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് .

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ് കേരളത്തിലെ പൊതുമരാമത്ത് ,രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിപദവിയില്‍ ഇരുന്ന ഒരു വ്യക്തിയുടെ സങ്കടവാക്കുകയാണ് ഈ കുറിപ്പില്‍ വായിക്കാനാവുന്നത്.അതിലുപരി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച് ഒരു പാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സഖാവിന്റെ തിക്താനുഭവങ്ങളാണ് ഇതില്‍ വായിക്കാനാവുക.

ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമനാണ് ജി സുധാകരന്‍. പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.ക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരന്‍ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. 1967-ല്‍ പഠനകാലത്ത് തന്നെ ജി സുധാകരന്‍ സി.പി.എം അംഗമായി. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1971-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കായംകുളത്തുനിന്ന് 1996-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ അമ്പലപ്പുഴയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മര്‍ദ്ദനവും അറസ്റ്റും ഏറ്റുവാങ്ങി. തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി മൂന്നു മാസം ജയില്‍ വാസവും ഏറ്റുവാങ്ങി. ആക്ഷേപച്ചിരിയും അപമാനവാക്കും പറഞ്ഞ എംവി ഗോവിന്ദന് ഇത്തത്തില്‍ സ്വ ജീവിതത്തില്‍ സഹചനചരിത്രമൊന്നും പറയാനില്ല.

സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 മുതല്‍ '95 വരെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സര്‍വകലാശാലയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, കശുവണ്ടിത്തൊഴിലാളി സമരങ്ങള്‍, അധ്്യാപകരുടെ സമരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയായിട്ടും ജി സുധാകരനെ സിപിഎം പുറംപോക്കില്‍ തള്ളിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (38 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (56 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends