ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍

തെന്നിന്ത്യന്‍ താര സുന്ദരി സംയുക്തയുടെ പുത്തന്‍ വര്‍ക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഠിനമായ വര്‍ക്ക് ഔട്ട് സെഷന്റെ ദൃശ്യങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
നീല നിറത്തിലുള്ള ടൂ പീസ് ജിം വെയറില്‍ അതീവ ഗ്ലാമറസ്സായ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ജിമ്മിലെ കഠിനമായ വ്യായാമമുറകള്‍ക്ക് ശേഷം തളര്‍ന്നു കിടക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പമുണ്ട്. 'ഫീല്‍ ദ് ബേണ്‍ ബേബി' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംയുക്തയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംയുക്തയുടെ മേക്കോവറിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 'കാണാന്‍ ഒരു ബാര്‍ബി ഡോളിനെപ്പോലെയുണ്ട്' എന്നാണ് ആരാധകരിലൊരാള്‍ കുറിച്ചത്. താരത്തിന്റെ അര്‍പ്പണബോധത്തെയും ഫിറ്റ്‌നസിനോടുള്ള താല്‍പ്പര്യത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായുണ്ട്.
തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് സംയുക്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നിഖില്‍ സിദ്ധാര്‍ത്ഥ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' ഇതില്‍ പ്രധാനപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ക്കായി ശാരീരികമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ സംയുക്ത എന്നും ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന വര്‍ക്ക് ഔട്ട് ചിത്രങ്ങളും വരാനിരിക്കുന്ന ഏതെങ്കിലും ആക്ഷന്‍ വേഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha
























