അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിലായി.
ഒളിവിൽ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ വാഗമണ്ണിന് സമീപത്ത് കണ്ണംകുളത്തെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
വിദ്യാർത്ഥി മരിക്കാനിടയായ കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാനായി സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ ഡോക്ടർ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























