തൃശൂരിൽ വയോധികന്‍ വെട്ടേറ്റു മരിച്ചു; സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റിൽ

തൃശൂര്‍ ദേശമംഗലത്ത് വയോധികന്‍ വെട്ടേറ്റു മരിച്ചു. ദേശമംഗലം തലശേരി ശൗര്യംപറമ്ബില്‍ മുഹമ്മദ്(77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാലി(31)നെ ചെറുതുരുത്തി പോലിസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പാലക്കാട് ജില്ലയിലെ ഇറുമ്ബകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകനോടൊപ്പമാണ് താമസം. മകനാണ് കൊലപ്പെടുത്തിയതെന്നും കാരണം വ്യക്തമല്ലെന്നുമാണ് റിപോര്‍ട്ട്.
https://www.facebook.com/Malayalivartha