സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകളില്‍ മാറ്റമില്ല

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ സംസ്ഥാനത്തെ പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ല. കൃത്യമായി പത്താംക്ലാസ് പരീക്ഷകള്‍ നടത്താനാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനമായത്. എന്നാല്‍ ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പു സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. പരീക്ഷകള്‍ റദ്ദാക്കുമ്‌ബോള്‍ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ഹയര്‍സെക്കന്‍ഡറി അഡ്മിഷനുകള്‍ക്ക് ഇവ തടസ്സമാകുമോ എന്ന നിലയ്ക്കാണ് കുട്ടികളുടെ പ്രധാന ആശങ്ക.
https://www.facebook.com/Malayalivartha