വിഷു ദിനത്തില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പെട്ടു, നാട്ടുകാര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വിഷു ദിനത്തില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പെട്ടു, നാട്ടുകാര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
വിഷു ദിനത്തില്‍ സഹോദരങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പെട്ടു, നാട്ടുകാര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ പരപ്പച്ചാല്‍ ചൈത്രവാഹിനി പുഴയില്‍ സഹോദരങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍ ആല്‍ബിന്‍ റെജി (15), സ്രാകത്തില്‍ തോമസിന്റെയും ജയിനിയുടെ യും മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം നടന്നത്.
ആല്‍ബിന്‍ വരക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബ്ലസന്‍ മംഗലാപുരം എ.വി. ഷെട്ടി കോളജിലെ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥിയുമാണ്.
വിഷുദിനത്തില്‍ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കുന്നതിനിടെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കില്‍പ്പെടുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha

























