പിന്നിലെ സകല അവന്മാരേയും പിടിച്ച് അകത്തിടണം... സിബിഐയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ...

ഐഎസ്ആർഒ ചാരക്കേസിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചു സിബിഐയ്ക്ക് അന്വേഷിക്കാമെന്ന സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ജസ്റ്റിസ് ജയിൻ കമീഷൻ റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് വിധി. ജയിൻ കമീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയോയെന്നാണ് അന്വേഷിക്കുക. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.
സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളിൽ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാൻ കഴിയൂ എന്നും നമ്പി നാരായണൻ പറഞ്ഞു.
സിബിഐ അന്വേഷണം വേണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെറ്റുകാർ നിയമത്തിനു മുന്നിൽ വന്നില്ലെങ്കിൽ അർഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോർട്ടിലും സിബിഐ റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്. ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതിൽ കൂടുതലോ ആളുകൾ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതിൽ പങ്കാളികളാണ് എന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ജയിൻ കമീഷൻ റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്‍റെ ആവശ്യം കോടതി തള്ളിയിട്ടുണ്ട്. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സി.ബി.ഐക്ക് നൽകും. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകില്ല. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല.
2018 സെപ്റ്റംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.
വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയിൽ രാജ്യം പിന്നിലായതായി നമ്പി നാരായണൻ പറഞ്ഞു. 1999ൽ ശരിയാകേണ്ട പദ്ധതി 2014ൽ ആണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു.
1994ലെ ഐ.എസ്.ആർ.ഒ ചാരക്കേസിെൻറ അന്വേഷണം നടത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യു, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ പിന്നീട് കണ്ടെത്തി.
ചാരക്കേസ് കെട്ടിച്ചമച്ചതിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം നിർണയിക്കാൻ സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ് ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായി സമിതി രൂപീകരിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























