സിബിഐ വരുംമുമ്പ്... കേരളത്തിലെ കോണ്‍ഗ്രസിലെ ആദര്‍ശ ധീരന്‍മാരുടെ മുഖം മൂടി അഴിക്കാനുള്ള ശ്രമത്തിന് പച്ചക്കൊടി വീശി ബിജെപി; ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെതിരായ ഗൂഢാലോചനയുടെ അന്വേഷണം സി.ബി.ഐയെ സുപ്രീം കോടതി ഏല്‍പ്പിതോടെ സടകുടഞ്ഞെഴുന്നേറ്റ് ബിജെപി

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് നിര്‍ണായകമാണ് ചാരക്കേസിലെ സിബിഐയുടെ ഗൂഢാലോചനയുടെ അന്വേഷണം. ഇന്ത്യയില്‍ തന്നെ ആദര്‍ശധീരനായ എകെ ആന്റണിയുടെ യഥാര്‍ത്ഥ മുഖം വെളിയില്‍ കൊണ്ടുവരാന്‍ പറ്റുന്ന അവസരമായാണ് ഇതിനെ ബിജെപി കാണുന്നത്.
ചാരക്കേസ് എന്നാല്‍ രാജ്യദ്രോഹമാണ്. കരുണാകരനെ പുറത്താക്കാന്‍ വ്യാജ ചാരക്കേസിന് ഗൂഢാലോചന നടത്തിയെന്നു വന്നാല്‍. ആദര്‍ശമൊക്കെ പമ്പ കടക്കും. കോണ്‍ഗ്രസില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമാകും. കെ. കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ ഇപ്പോഴും കോണ്‍ഗ്രസിലാണ്. മാത്രമല്ല കോണ്‍ഗ്രസിലെ ശക്തന്‍ കൂടിയാണ്.
ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരായ ഗൂഢാലോചനയുടെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന സുപ്രീ കോടതി വിധിക്കു പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നമ്പി നാരായണനെ സന്ദര്‍ശിച്ചു. ഇതിന് വലിയ രാഷ്ട്രീയ മുഖമാണുള്ളത്. രാജ്യത്തിന് വളരെ പ്രയോജനപ്രദമായിരുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞന്റെ ജീവിതം അലങ്കോലമാക്കിയതാണ് ചാരക്കേസ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സി.ബി.ഐ. അന്വേഷണം സഹായകരമാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കേസിന്റെ വസ്തുതകള്‍ പുറത്തുവരാനും ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അന്വേഷണം സഹായിക്കും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാളെ ആവര്‍ത്തിരിക്കാതിരിക്കാനും അന്വേഷണം സഹായിക്കും. വിധിയിലുള്ള സന്തോഷം പ്രകടിപ്പിക്കാനാണ് നമ്പി നാരായണനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും മുരളീധരനൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ നമ്പി നാരായണനെ അഭിനന്ദിച്ചിരുന്നു. അമിത്ഷായും വലിയ ആവേശത്തോടെയാണ് ഈ കേസ് കാണുന്നത്.
അതേസമയം ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍സ.പി നേതാവ് പി സി ചാക്കോ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില്‍ അഴിയാന്‍ പോകുന്നത്.
കെ കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാന്‍ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. മറ്റെന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞിട്ടുണ്ട്.
എന്തായാലും ചാരക്കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഒരു പൊട്ടിത്തെറി ഉറപ്പാണ്. ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കെ മുരളീധരനേയുമൊക്കെ ചോദ്യം ചെയ്യും. അവര്‍ പറഞ്ഞതൊക്കെ പുറത്ത് വരികയും ചെയ്യും. നേതാക്കള്‍ക്ക് വേണ്ടിയാണ് ചെയ്തതെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ തീര്‍ന്നു.
"
https://www.facebook.com/Malayalivartha
























