Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്‍ പാര്‍ട്ടിക്ക് പുറത്തേക്ക്...ടി .പിയെ പോലെ ....

17 APRIL 2021 10:38 AM IST
മലയാളി വാര്‍ത്ത

ഇതാ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്‍ പാര്‍ട്ടിക്ക് പുറത്തേക്ക്. പാര്‍ട്ടിയുടെ ഹൃദയത്തില്‍ താന്‍ ഇപ്പോള്‍ ഇല്ലെന്ന് അദ്ദേഹത്തിനറിയാം.

താന്‍ ജീവനു തുല്യം സ്‌നേഹിക്കുകയും അഴിമതിയുടെ കറ പുരളാതെ തന്നെ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കുകയും ചെയ്തിട്ടും പാര്‍ട്ടി തനിക്ക് പണി തന്നതായി മന്ത്രി ജി സുധാകരന്‍ കരുതുന്നു.ഒരര്‍ത്ഥത്തില്‍ ടി പി ചന്ദ്രശേഖരനോട് ചെയ്തത് തന്നെയാണ് സുധാകരനേട് ചെയ്യുന്നതും. ടി.പിയെ കൊന്നു. ജി. സുധാകരനെ മാനസികമായി തളര്‍ത്തി പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നു.

 



തന്റെ പാര്‍ട്ടി തന്നെ മുന്‍കൈയെടുത്ത് തനിക്കെതിരെ പോലിസില്‍ പരാതി നല്‍കിയതിലാണ് സുധാകരന് സങ്കടം. പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഇച്ഛക്ക് വഴങ്ങാതെ കര്‍ക്കശ നിലപാട് സ്വീകരിച്ചതാണ് തനിക്ക് വിനയായതെന്ന് സുധാകരന്‍ കരുതുന്നു.

പാര്‍ട്ടി തന്നെ കൈവിട്ടതില്‍ പ്രതിഷേധവുമായി മന്ത്രിജി സുധാകരന്‍ രംഗത്ത്. അമ്പലപ്പുഴ ഉള്‍പ്പെടെ പാര്‍ട്ടി തോറ്റാല്‍ തന്നെ കുറ്റം പറയരുതെന്നാണ് ജി. സുധാകരന്റെ നിലപാട്.

 



ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും അസാന്നിധ്യത്തില്‍ പാര്‍ട്ടിക്ക് ആലപ്പുഴയിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. നിലവിലുള്ള സിറ്റിംഗ് സീറ്റുകളില്‍ പലതും നഷ്ടമാകുമെന്ന് തന്നെയാണ് സി പി എമ്മിന്റെ ഔദ്യോഗിക നിലപാട്.

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നില്‍ സി പി എമ്മിലെ ഒരു വിഭാഗമാണെന്ന് സുധാകരന്‍ ഇതിനകം തന്നെ പരസ്യ പ്രഖ്യാപനം നടത്തി കഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്.



മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജനുവരി 8 ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു.

തനിക്കെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ മന്ത്രി ജി സുധാകരന്‍ ആഞ്ഞടിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ച അദ്ദേഹം പത്ര സമ്മേളനം എല്ലാവരും കേട്ടതാണെന്നും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.

 



അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതാണ് ജി. സുധാകരന് വിനയായി തീര്‍ന്നത്. സി പി എഫിന് പോലും ഇന്ന് അദ്ദേഹം അസ്വീകാര്യനാണ്. ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിലെ ചില ജോലികള്‍ നല്‍കിയത് ഒഴിച്ചാല്‍ പാര്‍ട്ടി തല അഴിമതിക്ക് മന്ത്രി അവസരം നല്‍കിയില്ല.

സുധാകരന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നതിന് പ്രധാന കാരണവും ഇതു തന്നെയാണ്.ഐസക്കിന്റെ അവസ്ഥയും വിഭിന്നമല്ല. അദ്ദേഹവും പാര്‍ട്ടിക്ക് വിധേയനായല്ല പ്രവര്‍ത്തിച്ചത്.

 



ജി. സുധാകരന്റെ നാക്കും വാക്കും തന്നെയാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കിയത്. ഒരിക്കലും ആരോടും വിട്ടുവീഴ്ചാ മനോഭാവം അദ്ദേഹം പ്രകടിപ്പിച്ചില്ല. മുഖ്യമന്ത്രിയെ ഒഴികെ മറ്റാരെയും അദ്ദേഹം അനുസരിച്ചുമില്ല. ഭരണത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം മന്ത്രി തോമസ് ഐസക്കുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു.

ഇതെല്ലാം ചേര്‍ന്ന് സുധാകരന്റെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. അദ്ദേഹം പാര്‍ട്ടിക്ക് വിധേയനാവുമോ അതോ ഗൗരിയമ്മയെ പോലെ പുറത്തു പോകുമോ എന്ന് കണ്ടറിയാം.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (6 minutes ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (22 minutes ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (10 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (10 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (13 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (13 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (14 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (14 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (14 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

Malayali Vartha Recommends