Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

പിണറായിയുടെ വാത്സല്യ ഭാജനത്തെ ആര് അട്ടിമറിച്ചു... മോഹ മുക്തനായ പഴയ കോണ്‍ഗ്രസുകാരന്‍ ചെറിയാന്‍ ഫിലിപ്പിനോടുള്ള ക്രൂര കൃത്യങ്ങള്‍

17 APRIL 2021 10:56 AM IST
മലയാളി വാര്‍ത്ത

വലം നെഞ്ചിൽ ആൻ്റണിയും ഇടം നെഞ്ചിൽ പിണറായി വിജയനെയും കൊണ്ടു നടക്കുന്ന ഇടതു സഹയാത്രികനാണ് ചെറിയാൻ ഫിലിപ്പ് .

 

2001-ൽ ചെറിയാൻ ഇടതുപക്ഷത്തേക്ക് തിരിഞ്ഞു. ഒരു കാലത്ത് ഏ.കെ.ആൻറണിയുടെയും ഉമ്മൻ ചാണ്ടിയുടെയും വിശ്വസ്തൻ ആയിരുന്നു. ഇടത് സഹയാത്രികനായി 20 വർഷം പിന്നിടുമ്പോൾ മൂന്ന് തവണ നിയമസഭയിലെക്ക് മത്സരിക്കാൻ അവസരം നൽകി.

 

 

മത്സരിപ്പിച്ചത്എതിരാളികളുടെ കുത്തക കോട്ടയിലും - 2001-ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയൊടും 2006-ൽ കല്ലൂപ്പാറ മണ്ഡലത്തിൽ ജോസഫ് എം പുതുശ്ശേരിയോടും 2011-ൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും മത്സരിച്ച് ധീരതയോടെ പരാജയം ഏറ്റുവാങ്ങിയ ചാവേറാണ് ചെറിയാൻ ഫിലിപ്പ് .

 

2001 ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു കൊണ്ടാണ് ചെറിയാൻ ഫിലിപ്പ് തിരുത്തൽ വാദത്തിന് തുടക്കമിട്ടത്. തുടർച്ചയായി രണ്ടു തവണ എം എൽ എ മാരായവർ മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ച കാലം മുതൽ ചെറിയാൻ ഫിലിപ്പ് വാദിച്ചിരുന്നു.

 

 

സീറ്റുകൾ കുത്തകയാക്കി വെക്കുന്നതിനോടായിരുന്നു എതിർപ്പ്. അത് പാർട്ടി അംഗീകരിക്കാതെ വന്നപ്പോഴാണ് 2001-ൽ പുതുപ്പള്ളിയിൽ മത്സരിച്ചത്.അത് ഉമ്മൻ ചാണ്ടിക്ക് എതിരായ വ്യക്തിവിരോധം ആണെന്ന് ചിലർ വ്യാഖ്യാനിച്ചപ്പോൾ - അത് ഒരു പ്രതീകാത്മക പോരാട്ടം ആയിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.

 

അന്ന് മുതൽ ചെറിയാൻ ഫിലിപ്പ് ഒരു പ്രതീകാത്മകമായി നിൽക്കുകയാണ്.കഴിഞ്ഞ രണ്ട് ദശകമായി സി പി എമ്മിൽ ഒരു പ്രതീകാത്മകമായി നിൽക്കുകയാണ് ചെറിയാൻ ഫിലിപ്പ് .ചെറിയാൻ്റെ പോരാട്ടത്തിലൂടെ മറ്റു പലർക്കും സീറ്റുകിട്ടാൻ ഇടയായി.എം.കെ.രാഘവനും കെ.പി.ധനപാലനും ഇക്കൂട്ടത്തിൽ പെടും. പിണറായി വിജയൻ്റെ സ്നേഹത്തിൻ്റെ മാസ്മരിക വലയത്തിലാണ് ചെറിയാൻ നിൽക്കുന്നത്.ആ മാസ്മരിക വലയത്തിൽ നിന്നും സഖാവ് പിണറായി എങ്ങോട്ടേക്കും വിട്ടുകൊടുക്കുന്നില്ല. അത് കൊണ്ടു തന്നെയാണ് രാജ്യസഭയിലേക്ക് ഒരിക്കൽ കൂടി ചെറിയാനെ മോഹിപ്പിച്ചത്. വർഷങ്ങളായി ഓണത്തിനും വിഷു വിനും താൻ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയൻ്റെ വീട്ടിലാണെന്ന് ചെറിയാൻ പറയുമ്പോൾ, അത് തൻ്റെ അടുക്കൽ നിന്ന് നഷ്ടപ്പെട്ടിട്ട് ഡൽഹിയിൽ ആകരുത് എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ട്- ആകെ ചെറിയാന് കിട്ടിയത് കെ ടി ഡി സി ചെയർമാൻ പദവി പിന്നെ പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്ത ചെറിയാന് ഏ കെ ജി സെൻ്ററിൽ മുറിയും ഭക്ഷണവും നൽകി. അത് വലിയ കാര്യമല്ലേ? ഒറ്റയാൻ ആയി നടക്കുന്ന ചെറിയാന് നഗരഹൃദയത്തിൽ കയറി കിടക്കാൻ ഒരിടം കിട്ടുക പ്രധാനമാണല്ലോ?

 

 

പതിറ്റാണ്ടുകളോളം ഇ എം എസിനെ കേന്ദ്രീകരിച്ചാണ് കേരള രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇപ്പോൾ പിണറായി യാ ണ് കേരള രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദു എന്നാണ് ചെറിയാൻ പറയുന്നത്. അത് അത്രയും വേണോ ചെറിയാൻ? ഇ.എം.എസ് എവിടെ നിൽക്കുന്നു? ഏഴ് പുസ്തകങ്ങൾ രചിച്ച ഇ.എം എസിൻ്റെ ഉയരം താങ്കൾക്ക് അറിയാമല്ലോ? പിണറായി ഒരു ബിന്ദു മാത്രമാണ്. അത് അപ്രസക്തമാകാനും സമയം അധികം വേണ്ട

 

 

താങ്കൾക്ക് ബുദ്ധിരാക്ഷസനായ ഇ.എം.എസ് നൽകിയ വിശേഷണം ഓർമ്മയില്ലേ? മോഹമുക്തനായ കോൺഗ്രസുകാരൻ എന്നാണല്ലോ.ഗ്രൂപ്പ് കളികളിലൂടെ സീറ്റ് വീതം വയ്ക്കുമ്പോൾ തഴയപ്പെട്ട ഒരു പഴയ കോൺഗ്രസുകാരനായ _ കാൽ നൂറ്റാണ്ട് _ എന്ന പുസ്തകം രചിച്ച ചെറിയാൻ ഫിലിപ്പിന് സി പി എമ്മിലും അവഗണനയോ?

 

 

അട്ടിമറിയിലെ ട്ട പേരിൽ ഉള്ള ജോൺ തന്നെയാണോ ചെറിയാനെ അട്ടിമറിച്ചത്? പിണറായിയുടെ വാത്സല്യഭാജനത്തിന് ഇങ്ങനെ ഒരു അവസ്ഥ വരുമോ? അരനൂറ്റാണ്ട് കാലം ആദർശശുദ്ധിയോട് കൂടി നിന്ന ചെറിയാൻ ഫിലിപ്പിനോടുള്ള ക്രൂരകൃത്യങ്ങൾ അവസാനിപ്പിക്കുക.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (25 minutes ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (28 minutes ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (45 minutes ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (53 minutes ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (53 minutes ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (1 hour ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (1 hour ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (2 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (2 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (4 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (4 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (4 hours ago)

Malayali Vartha Recommends