ക്ലാസ് കഴിഞ്ഞതിനുശേഷവും ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് എന്ന പേരില്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ പിടിച്ചുനിർത്തും, ആരും ഇല്ലാതാകുമ്പോൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കും; പീഡനം സഹിക്കാതെ വന്നപ്പോൾ കുടുംബക്കാരോട് പറഞ്ഞു... ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാർ അധ്യാപകനോട് ചെയ്തത് ഇങ്ങനെ..

പെൺകുട്ടിയെ സ്പെഷ്യൽ ക്ലാസ്സിനുശേഷം പീഡിപ്പിച്ച അധ്യാപകനുനേരെ കേസ്. ഏപ്രില്‍ 12ന് ആയിരുന്നു സംഭവം നടക്കുന്നത്. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയുമായിരുന്നു.
ക്ലാസ് അവസാനിച്ചതിന് ശേഷവും അധികമായി ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് എന്ന പേരില്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു എന്നും തുടര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നുമാണ്പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
പെണ്‍കുട്ടി കുടുംബാംഗങ്ങളോട് കാര്യം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രിന്‍സിപ്പല്‍ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുരിക്കുകയാണ്. ആരോപണ വിധേയനായ അധ്യാപകനെതിരെ സെക്ഷന്‍ 354 എ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.
സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തിയ അധ്യാപകന്‍ തന്റെ മൊബൈല്‍ ഫോണില്‍ ഒരു അശ്ലീല സിനിമ കാണാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ അശ്ലീല ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു ചെയ്തത്.
ഇത്തരത്തിലുള്ള അധാര്‍മികമായ പ്രവൃത്തികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പറഞ്ഞ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുസും അധ്യാപകനെ ജോലിയില്‍ നിന്ന് ഉടൻ തന്നെ പുറത്താക്കിയതായി അറിയിച്ചു.
ഛത്തീസ്ഗഢിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. അധ്യാപികയുടെ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു.
ബിലാസ്പൂരില്‍ നടന്ന സംഭവത്തില്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയച്ചും ശാരീരികമായ അടുപ്പം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചും വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ സഹിക്കാനാവാതെ വന്നപ്പോള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha