Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിച്ചിരുന്ന അവസ്ഥ ഉണ്ടായിരുന്നു; ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്; വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്; എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടു; എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു; എന്നാല്‍ അമ്മ വന്നില്ല; മതത്തിന്റെ പേരില്‍ വീട്ടുകാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കു വച്ച് നടി സാന്ദ്ര ആമി

17 APRIL 2021 02:12 PM IST
മലയാളി വാര്‍ത്ത

കസ്തൂരിമാൻ ,സ്വപ്നക്കൂട് എന്ന സിനിമകളിലൂടെ പരിചിതയാണ് നടി സാന്ദ്ര ആമി. നടന്‍ പ്രജിനായിരുന്നു സാന്ദ്രയുടെ ഭർത്താവ്. ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് . കുട്ടികളുടെ ചോറൂണ് വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. 

ചെന്നൈ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചാണ് ചോറൂണ് ചടങ്ങ് നടന്നത്. എന്നാൽ താൻ ഗര്‍ഭിണിയായിരുന്ന അവസ്ഥയില്‍ കുടുംബത്തിൽ നിന്നും നേരിട്ട കഷ്ടതകളെകുറിച്ചും സാന്ദ്ര വ്യക്തമാക്കി . തന്റെ മതത്തിന്റെ പേരില്‍ മക്കളെ കാണാന്‍ പോലും വീട്ടുകാരാരും വന്നിട്ടില്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയുണ്ടായി.

സാന്ദ്രയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം സ്‌നേഹത്തോടെ സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു.

അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.

പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിച്ചിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്.

 

 

 

വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിംഗിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിന്‍ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിംഗിന് പോകുമായിരുന്നു.

സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്ന സമയം കാറില്‍ ഇരുന്ന് പ്രജിന്‍ ഉറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു. എനിക്ക് കേരള സ്‌റ്റൈല്‍ ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയത്ത് പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു. എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല.

എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു.

ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല. അവര്‍ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളില്‍ തിരക്കില്‍ ആയിരുന്നു. എല്ലാ ചടങ്ങുകളിലും അവരെ വിളിക്കാറുണ്ട്.

പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങള്‍ അവരെ കണ്ടിട്ടുണ്ടോ. എന്നാല്‍ ഇന്ന് ഈ വാര്‍ത്ത കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്.

ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും കൃതാര്‍ത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി ലവ് യൂ ഓള്‍. വസുദൈവ കുടുംബകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (9 minutes ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (25 minutes ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (10 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (10 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (13 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (13 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (14 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (14 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (14 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (14 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

Malayali Vartha Recommends