Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇനി ആര്‍.ടി ഓഫീസീല്‍ കയറിയിറങ്ങേണ്ട.... മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം സുതാര്യം.... കൂടുതല്‍ സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക് .....

18 APRIL 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

ഇനി ആര്‍.ടി ഓഫീസീല്‍ കയറിയിറങ്ങേണ്ട.... മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം സുതാര്യം.... കൂടുതല്‍ സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക് .....

വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ എല്ലാ സേവനങ്ങളും ഓണ്‍െലെനിലേക്കു മാറുന്നു. പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏറെയും ഇന്നലെ മുതല്‍ നിലവില്‍ വന്നു. ആര്‍.ടി. ഓഫീസുകളിലെ കൂടുതല്‍ സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക് മാറുകയാണ്. ഉടമസ്ഥാവകാശം മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ആര്‍.സി. ബുക്ക്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, വിലാസം മാറ്റല്‍ ഉള്‍പ്പെടെ ഇനി ഓണ്‍ലൈനിലേക്ക് മാറും.

 



ഡ്രൈവിംഗ് ടെസ്റ്റിനും 15 വര്‍ഷം കഴിഞ്ഞുള്ള വാഹന റജിസ്ട്രേഷന്‍ പുതുക്കലിനു മുന്‍പുള്ള ഫിറ്റ്നസ് പരിശോധനയ്ക്കും മാത്രമാകും ആര്‍.ടി ഓഫിസില്‍ ഇനി നേരിട്ട് പോകേണ്ടിവരിക. വാഹന രജിസ്ട്രേഷനായി ആര്‍.ടി. ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഇനിയുണ്ടാകില്ല.

പുതിയ വാഹനങ്ങള്‍ക്കുള്ള താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ ഇനി മുതല്‍ ഉണ്ടാകില്ല. ഡീലറുടെ അടുത്തുനിന്നുതന്നെ പുതിയ നമ്പര്‍ കിട്ടും. ഉടമയ്ക്ക് ഇഷ്ടമുള്ള നമ്പര്‍ വേണമെങ്കില്‍ ഡീലര്‍ തന്നെ ഇതിനും ഓണ്‍ലൈന്‍ വഴി പണം അടച്ച് പ്രത്യേക അപേക്ഷ നല്‍കും.




ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ അപക്ഷയോടൊപ്പം താല്‍പര്യപത്രം നല്‍കണം. ഈ വിവരം ഡീലര്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. ഫാന്‍സി നമ്പര്‍ ലഭിക്കുകയും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനം ഉടമയ്ക്ക് നല്‍കൂ.


ഡീലര്‍ നേരിട്ട് പരിവാഹന്‍ എന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കും. ഇവിടെ വാങ്ങി മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചേയ്യേണ്ട വാഹനങ്ങള്‍ക്കും ബോഡി നിര്‍മാണം നടത്തേണ്ട വാഹനങ്ങള്‍ക്കും മാത്രമേ ഇനി താല്‍ക്കാലിക രജിസ്ട്രേഷനുള്ളൂ.

 

 

ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്.മറ്റുള്ള വിവരങ്ങള്‍ വാഹന നിര്‍മാതാക്കള്‍തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തും.

അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിര്‍മാണത്തീയതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിര്‍മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങള്‍ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍.ടി ഓഫീസില്‍ എത്തേണ്ടിവരും. ഷാസിക്കുമാത്രമാണ് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം.

 



ഓണ്‍ലൈനില്‍ രേഖകള്‍ നല്‍കുമ്പോള്‍ വ്യാജ വിവരങ്ങളോ നല്‍കിയാല്‍ 10 വര്‍ഷത്തെ നികുതി ഡീലര്‍ അടയ്ക്കണമെന്നതാണ് ശിക്ഷ. 15 വര്‍ഷത്തെ നികുതി ഉടമ അടയ്ക്കുന്നതിനു പുറമേയാണ് ഈ അധിക പിഴ നികുതി ഡീലറില്‍ നിന്നും ഈടാക്കുക.

സ്ഥിരം രജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലര്‍മാര്‍ പരിവാഹന്‍ വഴി അപ്രൂവ് ചെയ്യാന്‍ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകള്‍ രജിസ്ട്രേഷനു വേണ്ടി മനഃപൂര്‍വം അപേക്ഷിച്ചാല്‍ ആ വാഹനത്തിന്റെ 10 വര്‍ഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറില്‍നിന്ന് ഈടാക്കും.



ഡീലര്‍ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട അസി. േേമട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിക്കും. ഓരോ ദിവസവും വൈകിട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അതത് ദിവസം തന്നെ നമ്പര്‍ അനുവദിക്കണം.


പരിശോധനയില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയാല്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകള്‍ മാറ്റിവയ്ക്കാവൂ എന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (40 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (1 hour ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (15 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

Malayali Vartha Recommends