Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

അരക്കോടിയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസ് : പ്രതികൾ കോടതിയിൽ അസഭ്യം വിളി, കേസെടുക്കുമെന്നായപ്പോൾ മാപ്പിരന്നു മാപ്പപേക്ഷ സമർപ്പിച്ച് തടിയൂരി

18 APRIL 2021 12:17 PM IST
മലയാളി വാര്‍ത്ത

അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന് വിചാരണ നേരിടുന്ന റുമേനിയക്കാരായ രണ്ടു പ്രതികൾ കോടതി ഹാളിലെ പ്രതിക്കൂട്ടിൽ നിന്ന് അസഭ്യം വിളിച്ചു. റൊമേനിയക്കാരായ ഇലി ഗബ്രിയേൽ മരിയൻ , അലക്സാണ്ടർ മരിയാനോ എന്നീ പ്രതികളാണ് അസഭ്യ വാക്കുകൾ വിളിച്ച്ച്ച് പറഞ്ഞത്.

 

കോടതി കേസെടുക്കുമെന്നായപ്പോൾ മാപ്പിരന്ന പ്രതികൾ മാപ്പപേക്ഷ സമർപ്പിച്ച് തടിയൂരി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. റിമാൻ്റിൽ കഴിയുന്ന പ്രതികളെ വിചാരണക്കായി കോടതിയിൽ കൊണ്ടു വന്നപ്പോഴാണ് സംഘർഷാവസ്ഥ സംജാതമായത്.

 

പ്രതിക്കൂട്ടിൽ നിന്ന പ്രതികൾ അഭിഭാഷകനെ അസഭ്യ വാക്കുകൾ വിളിക്കുകയായിരുന്നു. അഭിഭാഷകൻ ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കോടതി പ്രതികൾക്കെതിരെ കേസെടുക്കാനൊരുങ്ങവേ നിരുപാധികം പ്രതികൾ മാപ്പിരക്കുകയായിരുന്നു.

2019 ൽ ഇതേ പ്രതികൾക്ക് ജാമ്യക്കാരെ കൊണ്ടു വന്ന ഇടനിലക്കാരനും പ്രതികളുടെ അഭിഭാഷകനും തമ്മിൽ നടന്ന വാക്കേറ്റം കയാങ്കളിയിലെത്തിയിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി വളപ്പ് സംഘർഷ ഭരിതമായി. ശനിയാഴ്‌ച ഉച്ചക്ക് 12.30 ഓടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

 


തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റുമേനിയക്കാരുടെ വിചാരണ നടത്തിവന്നത്. എന്നാൽ അന്ന് സിജെഎം അവധിയായതിനാൽ അഡീ. സി ജെ എം കോടതിക്കായിരുന്നു ചുമതല.

 

അതിനാൽ ജയിലിൽ നിന്നു കൊണ്ടുവന്ന 2 പ്രതികളെയും എസ്കോർട്ട് ഡ്യൂട്ടി എ.ആർ ക്യാമ്പ് പോലീസ് എ സി ജെ എം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതികൾക്ക് നേരത്തേ അനുവദിച്ച ജാമ്യം നടപ്പിലാക്കുന്നതിനായി ജാമ്യക്കാരുണ്ടെന്ന് കോടതിയെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കോടതി കേസ് വീണ്ടും വിളിക്കാനായി മാറ്റി വെച്ചു.

 


റുമേനിയക്കാർക്ക് ജാമ്യം നിൽക്കാനായുള്ള ജാമ്യക്കാരെ ഇടനിലക്കാരനായ അഭിലാഷ് എന്നയാളാണ് ഹാജരാക്കിയത്. പ്രതികളുടെ അഭിഭാഷകൻ ജാമ്യക്കാരുടെ തിരിച്ചറിയൽ രേഖ കളുടെ ആധികാരികത പരിശോധിക്കുകയും കോടതിയുടെ ചോദ്യങ്ങളും നൽകേണ്ട മറുപടിയും ജാമ്യക്കാർക്ക് പറഞ്ഞു കൊടുക്കാനും തുനിഞ്ഞപ്പോൾ താനെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും കൂടുതലായി പഠിപ്പിക്കേണ്ടെന്നുംപറഞ്ഞ് അഭിലാഷ് അഭിഭാഷകനോട് കയർത്തു.

 

വാക്ക് തർക്കത്തിനൊടുവിൽ അഭിഭാഷകനെ ഇയാൾ തളളി. ഇത് കണ്ട് അഭിഭാഷകർ എത്തി ഇയാളെ കൈകാര്യം ചെയ്ത ശേഷം വഞ്ചിയൂർ പോലീസിന് കൈമാറുകയായിരുന്നു.

 


റൊമാനിയ രാജ്യത്തെ ദോൽജ് സംസ്ഥാനത്ത് ക്രയോവ നഗരത്തിൽ സാദു തെരുവിൽ ഇലി ഗബ്രിയേൽ മരിയൻ (27), അലക്സാണ്ടർ മാരിയാനോ (28) എന്നിവരെയാണ് കോടതി വിചാരണ ചെയ്യുന്നത്. ഇവരുടെ ജാമ്യമെടുപ്പാണ് സംഘർഷത്തിൽ കലാശിച്ചത്. ജാമക്കാരെ ഹാജരാക്കാത്തതിനാൽ പ്രതികളുടെ റിമാൻറ് ദീർഘിപ്പിച്ച് എസിജെഎം : ടി.കെ.സുരേഷ് പൂജപ്പുര ജില്ലാ ജയിലിലേക്കയച്ചു.

 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) (കുറ്റകരമായ ഗൂഢാലോചന ),465 ( വ്യാജ നിർമ്മാണം), 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം), 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം),471 (വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ),380 (കെട്ടിടത്തിൽ നിന്നുള്ള മോഷണം), 201(തെളിവ് നശിപ്പിക്കൽ), വിവര സാങ്കേതിക നിയമത്തിലെ വകുപ്പുകളായ 43, 66 എന്നിവ പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ കോടതി ചുമത്തി വിചാരണ നടന്നു വരുന്നത്.

 

 


പ്രതികളായ ആറംഗ റുമേനിയൻ സംഘത്തിലെ 4 പ്രതികൾ ഇന്ത്യ വിട്ട് വിദേശ രാജ്യത്തേക്ക് ഒളിവിൽ പോയി. കവർച്ചയിൽ ഭാഗഭാക്കുകളായ 2 മുതൽ 5 വരെയുള്ള പ്രതികളായ ക്രിസ്ത്യൻ, വിക്ടർസ, ബോഗ്ദീൻ, ഫ്ലോറിയൻ എന്നിവരാണ് ഒളിവിൽ പോയത്.ഇവർക്കെതിരെ കോടതി ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടീസും റെഡ് കോർണർ നോട്ടീസും നൽകിയിട്ടുണ്ട്.
2016 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബാങ്കിന്റെ 60 ഇടപാടുകാരാണ് തട്ടിപ്പിനിരയായത്.ബാങ്ക് ഇടപാടുകാരെയും ബാങ്ക് അധികൃതരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു തലസ്ഥാന നഗരത്തിൽ നടന്ന തട്ടിപ്പ്.

 


വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ 6 അംഗ റുമേനിയൻ കൊള്ള സംഘം തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എ.ടി.എമ്മിൽ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇടപാടുകാരുടെ എ.റ്റി.എം. കാർഡ് വിവരങ്ങളും രഹസ്യ പിൻ നമ്പരും ശേഖരിച്ച ശേഷം മുംബൈയിലെ എ.റ്റി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു.

 


അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാർ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. അക്കൗണ്ട് ഉടമകളായ 60 പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

 


6 പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ മുഖ്യപ്രതി ഇലി ഗബ്രിയേൽ മരിയനെ (27)മുംബൈയിലെ നവി മുംബൈ വാഷി തുംഗ ഹോട്ടലിൽ നിന്ന് മുംബൈ പോലീസ് 2016 ഓഗസ്റ്റിൽ തന്നെ പിടികൂടിയിരുന്നു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് ഹോട്ടലിലെത്തിയ മരിയനെ കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

 


2017 ഏപ്രിലിൽ കെനിയയിൽ വച്ചാണ് ആറാം പ്രതിയായ അലക്സാണ്ടർ മാരിയാനോയെ അറസ്റ്റ് ചെയ്തത്.ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്നാൽ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയത് 2018 മാർച്ച് 3 നാണ്.

 


ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം ഒരു പ്രതി വിദേശത്തേക്ക് കടന്നാൽ ആ രാജ്യവും ഇന്ത്യയും തമ്മിൽ എക്സ്ട്രാഡീഷൻ ട്രീറ്റി (കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാർ ) നിലവിലുണ്ടെങ്കിൽ മാത്രമേ ആ പ്രതിയെ ഇന്ത്യയിലേക്ക് ആ രാജ്യം നാടുകടത്തുകയുള്ളു. കരാറില്ലാത്ത രാജ്യത്ത് ചെന്ന് ഇന്ത്യൻ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനുമാവില്ല.1962 ൽ നിലവിൽ വന്ന എക്സ്ട്രാഡീഷൻ നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുള്ളത് .കോടതി വാറണ്ടിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്പൈറൽ ബൈന്റ്രൂപത്തിലാക്കിയ ഫയൽ വിദേശ രാജ്യത്തെ സ്ഥാനപതി വഴി ആ രാജ്യത്തെ കോടതിയിലെ സമർപ്പിക്കും.

 

കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം എന്നിവ പരിഗണിച്ച് ഇരുഭാഗവും കേട്ട ശേഷമാവും പ്രതിയെ കൈമാറണമോ വേണ്ടയോ എന്ന് വിദേശ രാജ്യത്തെ കോടതി തീരുമാനം കൈക്കൊള്ളുന്നത്. ഇന്ത്യയും കെനിയയും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകൾ നീണ്ടു പോയതാണ് അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടുന്നതിന് ഒരു വർഷം വൈകിയത്.
ഒന്നാം പ്രതിയെ 2016 ൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ കണ്ടെത്താനായി ഇൻറർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ച് അന്വേഷണം തുടർന്നതാണ് ആറാം പ്രതി മരിയനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.കെനിയയിലെ വിമാനത്താവളത്തിൽ വന്നിറിങ്ങിയ മാരിയനോവിനെ കെനിയൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 


ഇയാളെ വിട്ടുകിട്ടാനുള്ള കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുത്തരവും മറ്റും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ഇന്റർപോൾ മുഖേന കൈമാറിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ താമസിച്ചതാണ് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ വൈകിയത്.

 


ഒന്നാം പ്രതി മരിയനെ അറസ്റ്റ് ചെയ്ത അന്ന് രാത്രി തട്ടിപ്പു സംഘത്തിലെ ഒരു പ്രതി മുംബൈയിൽ നിന്ന് 65,300 രൂപ പിൻവലിച്ചു.

 


അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച ഇയാൾ രണ്ടു ദിവസങ്ങൾക്കകം മുംബൈ വിമാനത്താവളം വഴി തുർക്കിയിലേക്ക് കടന്നു. കൊള്ള സംഘത്തിലെ മറ്റു മൂന്ന് പ്രതികൾ നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു.

 


സമാനമായ 5 കേസുകളിൽ പോലീസ് പ്രതികൾക്കെതിരെ തിരുവനന്തപുരം സി.ജെ.എം.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വളരെ പണിപ്പെട്ട് പിടികൂടിയ 2 പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതികൾ രാജ്യം വിടുമെന്നും വിചാരണക്ക് പ്രതികളെ ലഭ്യമാകില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബീന സമർപ്പിച്ച എതിർവാദപത്രിക അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യ ഹർജികൾ തള്ളിയിരുന്നു. തുടർന്ന് മേൽക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (12 minutes ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (2 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (2 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (2 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (2 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (2 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (2 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (3 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (3 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (3 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends