Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കെ.കെ. മുഹമ്മദ് ഒടുവില്‍ ആ സത്യം വെട്ടിത്തുറന്ന് പറഞ്ഞു; ഭടേശ്വറിലെ 80 ക്ഷേത്രങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത് കമ്യൂണിസ്റ്റുകാര്‍ തന്നെ മുതലെടുത്തത് ബിജെപിയോ? ആ സുവര്‍ണയുഗം വാജ്‌പേയിയുടെ കാലം

18 APRIL 2021 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

നട്ടെല്ലുള്ള അപൂര്‍വം ചിലരില്‍ ഒരാളാണ് പുരാവസ്തു ഗവേഷകനായ കെ.കെ.മുഹമദ്. 1978ല്‍ അലിഗഡ് സര്‍വകലാശാലയില്‍ ആര്‍ക്കിയോളജി ടെക്‌നിക്കല്‍ അസിസ്റ്റന്റായി തുടങ്ങി 2012ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റീജനല്‍ ഡയറക്ടര്‍ സ്ഥാനത്തു വരെയെത്തി സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ഠിച്ചു വിരമിച്ച, രാജ്യത്തിന്റെ അഭിമാനമായി മാറിയ പുരാവസ്തു ഗവേഷകനാണ് കെ.കെ.മുഹമദ്. ഇദ്ദേഹത്തിന്റെ കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചത്  നൂറിലേറെ. മലയാളിയായ അദ്ദേഹം കേരളമൊഴികെ 8 സംസ്ഥാനങ്ങളിലും ജോലി ചെയ്തു. വിരമിച്ചശേഷവും 3 മാസവും സര്‍ക്കാര്‍ അഭ്യര്‍ഥനപ്രകാരം ജോലിയില്‍ തുടര്‍ന്നു. പിന്നീട് പുരാവസ്തുഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന വേറിട്ട സ്വകാര്യസ്ഥാപനമായ അഗാ ഖാന്‍ ട്രസ്റ്റില്‍ ചേര്‍ന്നു. ട്രസ്റ്റിനു കീഴില്‍ 3 വര്‍ഷം ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചശേഷം 2017ല്‍ മുഹമദ് നാട്ടിലേക്ക് മടങ്ങി.  

ഇപ്പോള്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ മുഹമദ് കേരളത്തിലെ പുരാവസ്തുഗവേഷണരംഗത്ത് സജീവമായി സഹകരിക്കുന്നു. ഒപ്പം സ്വന്തം ഗവേഷണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. ചരിത്രസ്മാരകങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ നാം ഇനിയുമേറെ മുന്നേറാനുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന കെ.കെ.മുഹമദ് ഇന്ത്യയില്‍ ഇക്കാര്യത്തില്‍ നമുക്ക് ഏറെ ചെയ്യാനുണ്ടെന്നും പറയുന്നു. നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാള്‍ പൈതൃക വിപണനത്തില്‍ എത്രയോ പിന്നിലാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ. വാജ്‌പേയി പ്രധാനമന്ത്രിയായ കാലഘട്ടമാണ് പുരാവസ്തുവകുപ്പിന്റെ സുവര്‍ണയുഗം. ഇന്ത്യയില്‍ പുരാവസ്തുവകുപ്പ് കൈകാര്യം ചെയ്തതില്‍ ഏറ്റവും കഴിവുറ്റ മന്ത്രി വാജ്‌പേയി പ്രധാനമന്ത്രിയായ കാലത്ത് വകുപ്പ് കൈകാര്യംചെയ്ത ജഗ്മോഹന്‍ ആണ്. വീണ്ടും ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഗവേഷകര്‍ മനസ്സില്‍ കണ്ടത് ജഗ്മോഹന്റെ കാലത്തിനു സമാനമായൊരു വളര്‍ച്ചയാണ്. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല, നമ്മുടെ ശക്തി ചോര്‍ത്തുകയും ചെയ്യുന്ന നടപടികളുമായാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും.

ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടിന്റെ സാമ്പത്തിക അധികാരം 25 ലക്ഷം രൂപയില്‍നിന്ന് 3 ലക്ഷമായി കുറച്ചതിനെതിരെ എന്നെപ്പോലുള്ള പലരും ശബ്ദിച്ചതിനാല്‍ പിന്നീട് 25 ലക്ഷമാക്കി പുനഃസ്ഥാപിച്ചു. പക്ഷേ, ആ ഉത്തരവിറങ്ങാന്‍ 7 മാസം സമയമെടുത്തു. ഈ 25 ലക്ഷം ഉപയോഗിച്ചാണ് മധ്യപ്രദേശിലെ ഭടേശ്വറില്‍ തകര്‍ന്നു തരിപ്പണമായിക്കിടന്നിരുന്ന 80 ക്ഷേത്രങ്ങള്‍ ഞാന്‍ പുനരുദ്ധരിച്ചത്. അന്ന് സാമ്പത്തിക അധികാരം 3 ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഭടേശ്വരില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇനിയും ധാരാളം ക്ഷേത്രങ്ങള്‍ അവിടെ തകര്‍ന്നുകിടക്കുന്നു. ബിജെപി അധികാരത്തില്‍ വന്നശേഷം ഒരു ക്ഷേത്രം പോലും അവിടെ ഉയര്‍ന്നിട്ടില്ലെന്നത് ഒരു ദുഃഖസത്യമാണ്.

പുരാവസ്തു വകുപ്പ് ബിജെപിയെ സഹായിച്ചിട്ടില്ല. ഗവേഷണത്തിലൂടെ കണ്ടെത്തിയ സത്യം തുറന്നുപറയുക മാത്രമാണ് വകുപ്പ് ചെയ്തത്. അതിനെ അവര്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന് പ്രയോജനപ്പെടുത്തി. ഇവിടെ തെറ്റു പറ്റിയത് മുസ്ലിം സംഘടനകള്‍ക്കും കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ അഭിപ്രായം മാനിച്ച് ഇതിനെ എതിര്‍ത്ത മുസ്ലിം സംഘടനാ നേതൃത്വത്തിനുമാണ്. മുസ്ലിംകള്‍ക്കു മക്കയും മദീനയുമെന്നപോലെ ഹിന്ദുക്കള്‍ക്ക് പ്രധാനപ്പെട്ട സ്ഥലമാണ് അയോധ്യ. അതു മനസിലാക്കി അയോധ്യ വിട്ടുകൊടുക്കാന്‍ നല്ലൊരു വിഭാഗം മുസ്ലിംകളും അന്നു തയാറായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ബിജെപി അത് ഉപയോഗപ്പെടുത്തി.

പുരാവസ്തുഗവേഷണരംഗത്ത് നാം നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ വലുപ്പം തിരിച്ചറിയാന്‍ പതിനഞ്ചോ ഇരുപതോ വര്‍ഷം വേണ്ടിവരും. പൈതൃകസംരക്ഷണരംഗത്തെ നമ്മുടെ കഴിവ് രാജ്യാന്തരതലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ടതായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുമാായി മത്സരിച്ചാണ് നാം ഈ രംഗത്ത് ഈ സ്ഥാനം നേടിയെടുത്തത് എന്നോര്‍ക്കണം. കമ്പോഡിയയിലും മറ്റും പൈതൃകസംരക്ഷണ പ്രവൃത്തികളുടെ ചുമതല നാം നേടിയെടുത്തത് ഈ രംഗത്ത് നിലനില്‍ക്കുന്ന കടുത്ത മത്സരങ്ങള്‍ കടന്നാണ്. ഈ സ്ഥാനമാണ്, നമുക്കുണ്ടായിരുന്ന ശക്തിയാണ് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത്. 10 വര്‍ഷംകൂടി കഴിയുന്നതോടെ ഇതു പൂര്‍ണമായി തകരും. വകുപ്പിന്റെ ഈ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് എന്തെങ്കിലും ചെയ്യാനാവാതെ പലരും സ്വമേധയാ വിരമിച്ചിട്ടുണ്ട്. ചിലര്‍ ഇനിയും പ്രതീക്ഷ കൈവിടാതെ നല്ല നാളേക്കായി കാത്തിരിക്കുന്നുമുണ്ട്. കേരളത്തിലെ പുരാവസ്തുവകുപ്പിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. ഒരു കാലത്തും നാം അതിനു വലിയ പ്രാധാന്യമൊന്നും നല്‍കിയിട്ടില്ല. ഏതു സര്‍ക്കാര്‍ വന്നാലും അതിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനങ്ങള്‍ മാത്രമാണു നടക്കുന്നത്. കഴിവുനോക്കി ആര്‍ക്കെങ്കിലും നേതൃസ്ഥാനം നല്‍കി എന്തെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്‍ ഒരു സര്‍ക്കാരും ശ്രദ്ധിച്ചിട്ടില്ല. വിനോദസഞ്ചാര മേഖലയിലാവട്ടെ കേരളം വളര്‍ന്നത് പൈതൃക ടൂറിസം വഴിയുമല്ല.

മറ്റു സംസ്ഥാനങ്ങളില്‍ അതിനു പ്രാധാന്യം നല്‍കി വിനോദസഞ്ചാരം വളര്‍ന്നപ്പോള്‍ അതില്ലാതെതന്നെ ഈ മേഖല വളര്‍ന്ന പാരമ്പര്യമാണ് കേരളത്തിലുണ്ടായത്. അതുകൊണ്ടുതന്നെ ഹെറിറ്റേജ് ടൂറിസത്തിന് കേരളം വലിയ പ്രാധാന്യം നല്‍കുന്നുമില്ല.  പുതിയ തലമുറ പുരാവസ്തുഗവേഷണരംഗത്ത് കാര്യമായ താല്‍പര്യം കാണിക്കുന്നില്ല. കോളജ് അധ്യാപകനു ലഭിക്കുന്ന പ്രതിഫലമോ സ്ഥാനമോ ലഭിക്കാത്തതാണ് അതിനു കാരണം. താല്‍പര്യം കൊണ്ടുമാത്രം വരുന്നവരുടെ എണ്ണമാവട്ടെ വളരെ കുറവും. സമൂഹമാവട്ടെ ഇത്തരം ഗവേഷണം നടത്തുന്നവര്‍ക്ക് വലിയ സ്ഥാനം നല്‍കുന്നുമില്ല. മറ്റു രാജ്യങ്ങളില്‍ ഉയര്‍ന്ന ബുദ്ധിജീവികള്‍ക്കൊപ്പമാണ് ഇത്തരം ഗവേഷകര്‍ക്ക് സ്ഥാനം നല്‍കുന്നത്. 'ഞാന്‍ എന്ന ഭാരതീയന്‍' പുസ്തകം ആറാം പതിപ്പിലാണ് ഇപ്പോള്‍. അതിന്റെ കനഡ, തെലുങ്ക് എഡിഷനുകള്‍ ഇറങ്ങി. മറാത്തി ഇറങ്ങാന്‍ പോകുന്നു. ഇംഗ്ലിഷ് പതിപ്പ് തയാറായിക്കഴിഞ്ഞു, ഉടനിറങ്ങും. പുതിയ മറ്റൊരു പുസ്തകവും തയാറാക്കിവരികയാണ്. നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. ബിഹാറിലും മധ്യപ്രദേശിലും ഞാന്‍ നേരത്തെ തുടക്കമിട്ട ചില ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഏതായാലും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം എന്തെന്ന് ചോദിച്ചാല്‍ താന്‍ അവരുടെ ശത്രുവാണെന്ന ഒറ്റ മറുപടിയിലൂടെ കെ.കെ. മുഹമ്മദിന്റെ നിലപാിന്റെ ശക്തി  നമുക്ക് മനസിലാക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (45 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (1 hour ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (15 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (16 hours ago)

Malayali Vartha Recommends