'ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തു പെണ്ണുങ്ങൾക്ക് അവരുടെ ഫോൺനമ്പർ പോലും മറ്റൊരാൾക്ക് കൈമാറാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളൊക്കെ പൊലീസ് ട്രെയിനിങ്ങും കഴിഞ്ഞു ഈ വേഷവുമിട്ടു നടക്കുന്നത്...' മൃദുലാദേവി എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

പെണ്ണുങ്ങൾ അവരുടെ ഫോൺനമ്പർ മറ്റൊരാൾ ദുരുപയോഗം ചെയ്യുമെന്ന് പേടിച്ച് രക്ഷാകർത്താവിന്റെ നമ്പർ കൊടുക്കുന്നത് ശീലിച്ചാൽ ദുരുപയോഗം ചെയ്യുന്ന ആളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു പെൺകുട്ടിയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ തേടി ആ ക്രിമിനൽ പോകും. ക്രൈം ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ക്രൈം പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുകയല്ല വേണ്ടത്.
കേരളാ പൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റുമായി ബന്ധപ്പെട്ട് മൃദുലാദേവി എസ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. കൊറോണ കാലത്ത് പൊതുയിടങ്ങളിൽ പെൺകുട്ടികൾ രക്ഷിതാക്കളുടെ ഫോൺ നമ്പർ മാത്രം നൽകിയാൽ മതിയെന്നായിരുന്നു കേരളാ പൊലീസിന്റെ കുറിപ്പ്. ഇല്ലെങ്കിൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും ഓർമ്മപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി മൃദുലാദേവി എത്തുന്നത്.
മൃദുലാദേവി എസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
സൗകര്യമില്ല. ഒരു പെണ്ണും ഇത് അനുസരിക്കാനും പോകരുത്. ദുരുപയോഗം ചെയ്യുന്നവരെ പിടിച്ചു കൃത്യമായ ശിക്ഷ ഉറപ്പാക്കിയാൽ മേലിലൊരുത്തനും ആ പണി ചെയ്യില്ല. ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തു പെണ്ണുങ്ങൾക്ക് അവരുടെ ഫോൺനമ്പർ പോലും മറ്റൊരാൾക്ക് കൈമാറാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളൊക്കെ പൊലീസ് ട്രെയിനിങ്ങും കഴിഞ്ഞു ഈ വേഷവുമിട്ടു നടക്കുന്നത്.
പെണ്ണുങ്ങൾ അവരുടെ ഫോൺനമ്പർ മറ്റൊരാൾ ദുരുപയോഗം ചെയ്യുമെന്ന് പേടിച്ച് രക്ഷാകർത്താവിന്റെ നമ്പർ കൊടുക്കുന്നത് ശീലിച്ചാൽ ദുരുപയോഗം ചെയ്യുന്ന ആളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു പെൺകുട്ടിയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ തേടി ആ ക്രിമിനൽ പോകും. ക്രൈം ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ക്രൈം പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുകയല്ല വേണ്ടത്.
ലോകത്തിൽ മാറ്റമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ക്രിമിനലുകൾക്ക് ദുരുപയോഗം ചെയ്യാനുള്ള ലോകം ഉണ്ടാക്കുകയല്ല വേണ്ടത്. രക്ഷകർത്താക്കൾ ഇല്ലാത്ത പെൺകുട്ടികൾ /രക്ഷകർത്താക്കൾ ഉണ്ടെങ്കിലും അവരെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ലാത്ത പെൺകുട്ടികൾ ഒക്കെ എന്ത് ചെയ്യണം. ഇമ്മാതിരി ഉപദേശവും കൊണ്ട് വരാതിരിക്കുമല്ലോ.
https://www.facebook.com/Malayalivartha