Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു

01 FEBRUARY 2026 07:17 PM IST
മലയാളി വാര്‍ത്ത


തിരുവനന്തപുരത്തിന്റെ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്. പേരിനുപോലും നഗരം ക്ഷേത്രത്തോട് കടപ്പെട്ടിരിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. ഒരു ഹൈന്ദവ ആരാധനാലയമെന്നതിലുപരിയായി തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലേക്ക് കടക്കാനുള്ള ഒരുപാലം കൂടിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.

തിരുവിതാംകൂർ രാജ വംശത്തിന്റെ കുല‌ദൈവമാണ് ശ്രീപദ്മനാഭ സ്വാമി. അനന്തൻ എന്ന പാമ്പിന്റെ മുകളിൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചതിൽ പിന്നെ ശ്രീപദ്മനാഭ ദാസൻ എന്നാണ് തിരുവിതാംകൂർ രാജക്കന്മാർ അറിയപ്പെ‌ടുന്നത്.
 ഏറെ നിഗൂ‌ഢതകൾ ഉള്ള ‌രഹസ്യ അറയുടെ പേരിൽ  പദ്മനാഭപുരം ക്ഷേത്രം ചർച്ചയായിട്ടുണ്ട് .  ബി നിലവറ ദിവ്യമായ നിഗൂഢതകളുടെ കേദാരമാണ്. ഗരുഡ മന്ത്രങ്ങള്‍ കൊണ്ട് നാഗബന്ധനം ചെയ്തിരിക്കുന്ന ഈ നിലവറ തുറക്കാന്‍ മഹാമാന്ത്രികരായ സിദ്ധപുരുഷന്മാര്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് വിശ്വാസം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ വീണ്ടും രാജകുടുംബത്തിനു നിര്‍ണായക സ്വാധീനം കൈവന്നതോടെ ബി നിലവറ തുറക്കലിനുള്ള സാധ്യത ഇല്ലാതായി .ബി നിലവറയില്‍ മറ്റു നിലവറകളിലുള്ളതിനെ വെല്ലുന്ന നിധിശേഖരം ഉണ്ടെന്നാണ് കണക്കാക്കുന്നത്.

 

 



എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ തിരിച്ചിട്ടുള്ള നിലവറകളില്‍ പ്രധാനപ്പെട്ട ബി നിലവറ ദിവ്യമായ നിഗൂഢതകളുടെ കേദാരമാണ്. ഗരുഡ മന്ത്രങ്ങള്‍ കൊണ്ട് നാഗബന്ധനം ചെയ്തിരിക്കുന്ന ഈ നിലവറ തുറക്കാന്‍ മഹാമാന്ത്രികരായ സിദ്ധപുരുഷന്മാര്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് വിശ്വാസം. ഗരുഡ മന്ത്രസിദ്ധി ലഭിച്ചവര്‍ക്കല്ലാതെ ഈ നാഗപാശം അഴിക്കാന്‍ കഴിയില്ല. സാധാരണ മനുഷ്യ നിര്‍മ്മിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഈ നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ ക്ഷേത്രത്തിനും ദേശത്തിനും ഒരു പക്ഷേ രാജ്യത്തിനു തന്നെയും വന്‍ വിപത്തുകള്‍ സംഭവിക്കുമെന്ന് ഭയപ്പെടുന്നു.

ഒരിക്കല്‍ ചിലവേദപണ്ഡിതര്‍ ഇത് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. രാമവര്‍മ്മ മഹാരാജാവിന്റെ സീമന്തപുത്രനും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യശത്രുവുമായ പത്മനാഭന്‍ തമ്പി ക്ഷേത്ര നിലവറകളിലെ നിധി കൊള്ളയടിക്കാന്‍ കിങ്കരന്മാരെ നിയോഗിച്ച് ശ്രമിച്ചതായി രേഖയുണ്ട്. എന്നാല്‍ നൂറുകണക്കിന് ദിവ്യനാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തമ്പിയുടെ കിങ്കരന്മാര്‍ വിരണ്ടോടിയത്രേ. 1908 ല്‍ നിലവറ തുറക്കാന്‍ ശ്രമിച്ചവര്‍ മഹാസര്‍പ്പങ്ങളെ കണ്ടു ഭയന്ന് പ്രാണനും കൊണ്ടോടിയതായി തിരുവനന്തപുരം സന്ദര്‍ശിച്ച അമേരിക്കന്‍ സാംസ്‌കാരിക ഗവേഷക എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് രേഖപ്പെടുത്തിയിട്ടുണ്ട്

എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബി നിലവറയുടെ ഉള്ളടക്കത്തിന്റെ പേരില്‍ വഴിമാറ്റപ്പെട്ടെന്നും ഇതുവരെ കേട്ട ബി-നിലവറ ശാപക്കഥകളെല്ലാം വെറും കെട്ടുകഥകളാണെന്നും ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് ഇത്തരം ഐതിഹ്യങ്ങള്‍ പടച്ചുവിട്ടതെന്നും ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിടെ മുന്നിലെത്തിയ വിഷയം യഥാര്‍ത്ഥത്തില്‍ രേഖകളെ കുറിച്ചും നഷ്ടപ്പെട്ട സ്വര്‍ണത്തെ കുറിച്ചുമായിരുന്നു. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ വിനോദ് റായിയുടെ റിപ്പോര്‍ട്ട് പ്രകാരം 1,100-ലധികം സ്വര്‍ണ്ണ 'കലശകുടം'ങ്ങള്‍ ഉണ്ടായിരുന്നു എന്നും ക്ഷേത്രത്തിലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചെന്നും, പറയുന്നുണ്ട്. ഇതിലായിരുന്നു സുപ്രീം കോടതിയുടെ ശ്രദ്ധപതിയേണ്ടിയിരുന്നത്. പക്ഷേ ചര്‍ച്ചകള്‍ ബി നിലവറയിലേക്ക് മാറുകയായിരുന്നു.

ഐതിഹ്യങ്ങളുടെ പേരില്‍ ജനങ്ങളുടെ ശ്രദ്ധമാറി. നിലവറ ബി തുറക്കാന്‍ ശ്രമിച്ച ജഡ്ജിമാര്‍ക്ക് പരിക്കേറ്റത് ഉള്‍പ്പെടെ ശാപങ്ങളും കഥകളും പ്രചരിച്ചു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം നിധിയുടെ ദുരുപയോഗമായിരുന്നു എന്നും ശശിഭൂഷന്‍ പറയുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഭൂരിഭാഗവും അടസ്ഥാനമില്ലാത്തവയാണെന്നും ചരിത്രകാരന്‍ എംജി ശശിഭൂഷണ്‍ പറയുന്നു. ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്ന് പറയുന്നത് കളവാണ്. ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്ന് പറയുന്നത് കളവാണ്. ഉത്രാടം തിരുനാള്‍ ഏഴ് തവണ നിലവറ തുറക്കാന്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യ വിനോദ് റായിയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ബി നിലവറ ഇരട്ട നിലകളുള്ളതാണെന്നുള്ള ഒരു വാദമുണ്ട്. ഭൂമിക്കടിയിലേക്ക് ഒരു ഭാഗമുണ്ടെന്നാണ് പറയുന്നത്. വിദഗ്ദ്ധ സമിതിയുടെ ആക്ടിങ് ചെയര്‍മാനെന്ന നിലയില്‍ ഒന്നര വര്‍ഷക്കാലം നിലവറകളുടെ താക്കോലുകള്‍ എന്റെ കസ്റ്റഡിയിലായിരുന്നു. പിന്നീട് ഞാന്‍ ജില്ലാ ജഡ്ജിക്ക് താക്കോലുകള്‍ കൈമാറി. അത്തരം ഒരു താക്കോല്‍ താന്‍ കണ്ടിട്ടില്ലെന്നും ശശി ഭൂഷണ്‍ പറയുന്നു.


സുപ്രീം കോടതി നിയോഗിച്ച് വിദഗ്ദ്ധ സമിതി ബി നിലവറ തുറന്നില്ല. എ, സി, ഡി, ഇ നിലവറകളില്‍ എന്താണുള്ളത് നമുക്കറിയാം. 1931-32 കാലഘട്ടത്തില്‍ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് ക്ഷേത്ര നിലവറകളിലെ സാധനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ദീപിക, ദി ഹിന്ദു, ദി സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ ദിനപത്രങ്ങളില്‍ ആ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്ത് ബി നിലവറയിലെ സാധനങ്ങളും പരിശോധിച്ചിരിക്കാമെന്നും ശശിഭൂഷണ്‍ പറയുന്നു.

ബി നിലവറയുടെ താഴത്തെ നില പ്രധാന ശ്രീകോവിലിന്റെ അടിത്തറയാണെന്നും അതിനാല്‍ അത് തുറക്കരുതെന്നും മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ആ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. താഴെ ഒരു അറയുണ്ട്, പക്ഷേ അത് പ്രധാന ശ്രീകോവിലിന്റെ അടിത്തറയല്ല, എന്നാല്‍ പരിപാവനമായ ഒരിടം തന്നെയാണെന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. ആ പറയുന്ന അറ എപ്പോഴെങ്കിലും തുറന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അത് ഒരു രേഖകളിലും പരാമര്‍ശിച്ചിട്ടില്ല.


രാജകുടുംബത്തിനെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍ നടത്തിയ ഉന്നയിച്ച് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന സൂചനയും ശശിഭൂഷണ്‍ നല്‍കുന്നുണ്ട്. ക്ഷേത്രത്തില്‍ നിന്നും പായസം കൊണ്ടുപോയ പാത്രങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്നായിരുന്നു വിഎസ് ഉന്നയിച്ച ആക്ഷേപം. എന്നാല്‍, ക്ഷേത്രത്തെക്കുറിച്ചോ അവിടെ പിന്തുടരുന്ന ആചാരങ്ങളെക്കുറിച്ചോ വി എസിന് ധാരണ ഇല്ലായിരുന്നു, പക്ഷേ പക്ഷേ അദ്ദേഹത്തിന്റെ ഉള്ളടക്കം സത്യമായിരുന്നു എന്നാണ് ശശിഭൂഷണ്‍ പറഞ്ഞുവയ്ക്കുന്നു.


പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അമൂല്യ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്. രാജകുടുംബത്തെയും ഭക്തരെയും ഒരുപോലെ മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് ശശിഭൂഷണ്‍ നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (6 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends