കൊച്ചിയില്‍ വൻ സ്വര്‍ണവേട്ട; കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പതിനഞ്ചു കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടിച്ചെടുത്തു

കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട. കൊച്ചി തുറമുഖത്ത് നിന്ന് പതിനഞ്ചു കിലോയോളം സ്വര്‍ണം ഡി.ആര്‍.ഐ പിടിച്ചെടുത്തു. കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കണ്ടെയ്‌നറിലെ സി ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഫ്രിഡ്ജിന്റെ കംപ്രസറില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ ബാഗ് ക്ലിയര്‍ ചെയ്യാനെത്തിയ കണ്ണൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറബിക്കടലില്‍ നിന്ന് 300 കിലോ ലഹരി മരുന്നുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടിയിരുന്നു.
കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ ബോട്ട് നാവിക സേന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് രാജ്യാന്തര വിപണിയില്‍ ഏകദേശം മൂവായിരം കോടി രൂപ വിലവരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ലഹരിക്കടത്തും വര്‍ധിച്ചുവരികയാണെന്നാണ് അടുത്തിടെ ഉണ്ടായ ഇത്തരം സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha
























