ജലീലിന്റെ ബന്ധുത്വനിയമനം... ലോകായുക്തയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് പി കെ ഫിറോസ്

ജലീലിന്റെ ബന്ധുത്വനിയമനവുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം, എന്തിന് ഇതിന് കൂട്ടു നിന്നുവെന്ന് പറയണമെന്ന് പി കെ ഫിരറോസ്. ലോകായുക്തയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്തുകൊണ്ടാണ് പി കെ ഫിറോസിന്റെ പ്രതികരണം. മെയ് രണ്ടിന് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.
കള്ളം പറഞ്ഞതില്‍ ജലീലിന് കുറ്റബോധമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് ജലീല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു, വാക്ക് പാലിക്കാന്‍ തയ്യാറുണ്ടോയെന്നും ഫിറോസ് ചോദിച്ചു. ഹൈക്കോടതി വിധി എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് ജലീലില്‍ നേരത്തെ രാജിവച്ചത് എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha