ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ

കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ബെവ് കോ ഔട്ട് ലെറ്റുകളും വെയര്‍ ഹൗസുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാനാണ് ബിവറേജസ് കോര്‍പറേഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂര്‍ കുറച്ചു. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha