ബാങ്കുകള്‍ പ്രവര്‍ത്തന സമയം കുറച്ചു...രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. 21ന് ബുധനാഴ്ച നിലവില്‍ വരുന്ന നിയന്ത്രണ പ്രകാരം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കു. ഏപ്രില്‍ 30 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി സമയ മാറ്റം തുടരണോ എന്ന് തീരുമാനിക്കും. ഗര്‍ഭിണികള്‍, ശാരീരിക പരിമിതി ഉള്ളവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നീ വിഭാഗങ്ങളിലേ ജീവനകാര്‍ക്ക് വര്‍ക് ഫ്രം ഹോം സൗകര്യം അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കിയിരുന്നു.
https://www.facebook.com/Malayalivartha