ഇനിയെങ്കിലും മാറൂ സര്‍... ബിജെപി അധ്യക്ഷനെ പോലെ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന വി മുരളീധരനെതിരെ പ്രതിഷേധം പുകയുന്നു; വി മുരളീധരന്‍ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കണമെന്ന് പി ജയരാജന്‍; കേരളത്തിന് ഗുണകരമാകുന്ന ഏതു കാര്യം വന്നാലും തുരങ്കം വയ്ക്കുക എന്നത് ഹോബി

കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണെന്നറിയില്ല ദിവസവും സംസ്ഥാന സര്‍ക്കാരിനെതിരെ ഓരോരോ വിവാദ പ്രസ്താവനയുമായി രംഗത്തെത്തും. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പറയുന്നുമില്ല. ഇതോടെ കൂട്ട ആക്രമണമാണ് കേരളത്തില്‍ നിന്നുമുണ്ടാകുന്നത്. അവസാനം ദേശാഭിമാനി ഒരു കേന്ദ്രമന്ത്രിക്കെതിരെ മുഖപ്രസംഗം വരെ എഴുതി. ഇപ്പോഴിതാ പിജെ ആര്‍മിയും രംഗത്തെത്തിയിരിക്കുകയാണ്.
തനിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടി നല്‍കിയിരിക്കുകയാണ് സി.പി.എം നേതാവ് പി. ജയരാജന്‍. മുരളീധരന്‍ ഇപ്പോള്‍ വെറും ആര്‍.എസ്.എസുകാരന്‍ മാത്രമല്ല. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള ഒരു മന്ത്രിയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ആ പദവിയില്‍ ഇരിക്കുന്നത്. സമൂഹത്തിലെ ഉന്നതമായ സ്ഥാനമാണത്. അത് മനസിലാക്കി കൊണ്ടുള്ള പദപ്രയോഗമാണ് ഒരു മന്ത്രിയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടു.'അവിടെ കുറയുന്നതിന്റെ ഒരു ശതമാനം അല്ലെ ഇവിടെ കൂടുന്നുള്ളു' എന്ന മോഡല്‍ സംസാരം തന്നെ.
എന്തായാലും പഴയ ചരിത്രം ഓര്‍മ്മിച്ചതിന് നന്ദി. എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയെന്ന് സമ്മതിച്ചിരിക്കുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വിടുവിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സ: നായനാരെ ഖരാവോ ചെയ്തത് തന്റെ അനുയായികള്‍ ആയിട്ടുള്ള ആര്‍എസ്എസുകാര്‍ ആണെന്ന് അദ്ദേഹം അംഗീകരിക്കുന്നു.
ഭീകരപ്രവര്‍ത്തനം പോലെ തടവിലുള്ള ആളുകളെ മോചിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ആര്‍എസ്എസ് ന്റെ ശ്രമമാണ് ഞാന്‍ ഓര്‍മ്മപ്പെടുത്തിയത്.അതിന്റെ ഭാഗമായിട്ടുള്ള സംസ്‌കാരം ഇപ്പോളും അദ്ദേഹത്തില്‍ കുടികൊള്ളുകയാണ്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത്. ഭീഷണിപ്രയോഗത്തിലൂടെ ഇടപെടുന്നതാണ് ആര്‍എസ്എസ് സംസ്‌കാരം. അത് തിരുത്തുകയാണ് ആവശ്യം.അതിന് പകരം വാചക കസര്‍ത്ത് നടത്തിയത് കൊണ്ട് കാര്യമില്ല.
സ്വന്തം പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ നേതാവായി നടക്കുന്ന ആളാണ് മുരളീധരനെന്ന് എല്ലാവര്‍ക്കും അറിയാം. അത് മറ്റുള്ളവരുടെ ചുമലിലേക്കിടേണ്ട.
മുരളീധരന്‍ ഇപ്പോള്‍ വെറും ആര്‍ എസ് എസുകാരന്‍ മാത്രമല്ല.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള ഒരു മന്ത്രിയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ആ പദവിയില്‍ ഇരിക്കുന്നത്. സമൂഹത്തിലെ ഉന്നതമായ സ്ഥാനമാണത്. അത് മനസിലാക്കി കൊണ്ടുള്ള പദപ്രയോഗമാണ് ഒരു മന്ത്രിയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ ആര്‍എസ്എസ് ക്രിമിനലിന്റെ വാക്കുകളല്ല ഒരു മന്ത്രിയില്‍ നിന്ന് വരേണ്ടത്. ആരെയും വിമര്‍ശിക്കാന്‍ മുരളീധരന് അവകാശമുണ്ട്.പക്ഷെ താന്‍ ഇരിക്കുന്ന പദവിയുടെ ഗൗരവം ഓര്‍ത്ത് വേണം സംസാരിക്കാന്‍. അതാണ് ഒരിക്കല്‍ കൂടി സഹമന്ത്രിയെ ഓര്‍മ്മിപ്പിക്കാന്‍ ഉള്ളത്. ആത്മപരിശോധന എന്നുള്ളത് ആര്‍എസ്എസ് കാര്‍ക്ക് ഇല്ല എന്നറിയാം. എങ്കിലും സ്വയം ചിന്തിക്കുന്നെങ്കില്‍ ചിന്തിക്കട്ടെ..
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹ മന്ത്രി കേരളത്തിന് വേണ്ടി ചെയ്തത് എന്തൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിന് ഗുണകരമാകുന്ന ഏത് കാര്യം വന്നാലും അതിന് തുരങ്കം വെക്കുക എന്നുള്ളതാണ് ഹോബി. മുന്‍പ് പ്രളയകാലത്ത് യുഎഇ ഭരണകൂടം നല്കാമെന്നേറ്റ സഹായം മുടക്കാന്‍ മുന്നില്‍ നിന്നതാര് എന്നും മലയാളികള്‍ക്ക് അറിയാം. അതുകൊണ്ട് താന്‍ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കി പെരുമാറുക. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ ജനങ്ങള്‍ വാക്‌സിന്‍ കിട്ടാതെ അലയുമ്പോള്‍ അവര്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ പോലുള്ള ഉപകാരമുള്ള എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ആലോചിക്കേണ്ടത്.
ഒരു കാര്യം കൂടി. പാണന്മാരുടെ പാട്ട് പ്രസിദ്ധമാണ്.അധഃസ്ഥിതരുടെ സങ്കടങ്ങളും പ്രതിഷേധങ്ങളുമാണ് ഇന്നത്തെ സമൂഹം ആ പാട്ടിലൂടെ കേള്‍ക്കുന്നത്. പാണന്മാരെ അധിക്ഷേപിക്കുന്നതും ആര്‍എസ്എസ് സംസ്‌കാരം തന്നെ.
https://www.facebook.com/Malayalivartha