എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിൻ്റെ സംരംഭമായ ഹിന്ദ്ലാബ്‌സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍; മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിംഗ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരമാണ് എന്‍.എ.ബി.എല്‍

എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിൻ്റെ സംരംഭമായ ഹിന്ദ്ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെൻ്റര്‍ & സ്‌പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിൻ്റെ സംരംഭമാണ് ഹിന്ദ്ലാബ്സ്.
ഐഎസ്ഒ 15189: 2012 അടിസ്ഥാനമാക്കിയുള്ളതാണ് അക്രഡിറ്റേഷന്‍. മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിംഗ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരമാണ് എന്‍.എ.ബി.എല്‍. ഹിന്ദ്ലാബ്‌സിലെ ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി, മൈക്രോബയോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാത്തോളജി ടെസ്റ്റുകൾ എന്‍.എ.ബി.എല്ലിൻ്റെ പരിധിയിൽ വരുന്നതായിരിക്കും.
സാധാരണക്കാര്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനകൾ വളരെ കുറഞ്ഞ ചിലവിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ഹിന്ദ്ലാബ്സ്. 2016 മെയ് മാസത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന ട്രിഡ സോപനം കെട്ടിടത്തില്‍ ഹിന്ദ്ലാബ്സ് ആരംഭിച്ചത്.
സ്വകാര്യ ലാബുകളേക്കാൾ 30-60 ശതമാനം വരെ വില കുറവിലാണ് ഹിന്ദ്‌ലാബ്സിൽ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകുന്നത്. നെടുമങ്ങാട്, കവടിയാർ, ജനറൽ ഹോസ്പിറ്റൽ, വട്ടിയൂർകാവ്, ആക്കുളം, പേരൂർക്കട തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ രക്തശേഖരണ കേന്ദ്രങ്ങളും ഹിന്ദ്‌ലാബ്സിനുണ്ട്.
മെഡിക്കൽ കോളേജിലെ വിവിധ ക്ലിനിക്കൽ പഠനങ്ങളെയും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ബയോ സയൻസസ്, ആർസിസി, മെഡിക്കൽ കോളേജ് തുടങ്ങിയവിടങ്ങളിലെ ഗവേഷണങ്ങളെയും ഹിന്ദ്ലാബ്സ് സഹായിച്ചു വരുന്നുണ്ട്. മെഡിക്കൽ ക്യാമ്പുകൾ കൃത്യമായി സംഘടിപ്പിക്കുകയും മറ്റ് സ്ഥാപനങ്ങൾ/ലബോറട്ടറികൾ എന്നിവയുമായി സഹകരിച്ച് ബി 2 ബി മോഡലി ൽ ലാബ് ടെസ്റ്റുകളും ഹിന്ദ്ലാബ്സ് നടത്തുന്നുണ്ട്.
ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി, സീറോളജി, മൈക്രോബയോളജി എന്നീ മേഖലകളില്‍ രോഗനിര്‍ണയത്തി നുള്ള സൗകര്യങ്ങള്‍ ഹിന്ദ്ലാബ്സ് നല്‍കുന്നുണ്ട്. കൂടാതെ ജനറല്‍ മെഡിസിന്‍, പള്‍മണറി മെഡിസിന്‍, കാര്‍ഡിയോളജി, ഓര്‍ത്തോപെഡിക്സ്, ഇഎന്‍ടി, എന്‍ഡോക്രൈനോളജി, ഗൈനക്കോളജി തുടങ്ങിയ പോളിക്ലിനിക്കുകളുടെ സേവനങ്ങളും ഹിന്ദ്ലാബ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആര്‍സിസി രോഗികളുടെ ഇലക്ട്രോകാര്‍ഡിയോഗ്രാഫ് / കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനെയും ഹിന്ദ്ലാബ്സ് പിന്തുണയ്ക്കുന്നുണ്ട്. രാജ്യമെമ്പാടും എച്ച്എൽഎല്ലിൻ്റെ കീഴിൽ 46 ഹിൻലാബ്സ് ഇമേജിംഗ് സെൻ്ററുകളും 223 ഹിൻലാബ്സ് ഡയഗ്നോസ്റ്റിക് ലാബുകളും പ്രവർത്തിക്കുന്നുണ്ട്.
പകല്‍ ഒമ്പതുമുതല്‍ ഒന്നുവരെയും വൈകിട്ട് നാലുമുതല്‍ രാത്രി എട്ടുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇഎന്‍ടി, ഗ്യാസ്ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലാണ് ക്ളിനിക്കുകളുള്ളത്.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ സ്വകാര്യ ലാബുകളേക്കാള്‍ 30 മുതല്‍ 60 ശതമാനംവരെ കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താം. വാക്സിനേഷന്‍ സെന്ററില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാക്കും.
പെന്റാവാലന്റ് വാക്സിന്‍, ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍, ടെറ്റനസ് ടോക്സോയ്ഡ് വാക്സിന്‍, റേബീസ് വാക്സിന്‍ എന്നിവ തുടക്കത്തില്‍ ലഭ്യമാക്കും. ഹിന്ദ് ലാബ്സിലെ റേഡിയോളജി റിപ്പോര്‍ട്ടിങ് ഹബ്ബില്‍ വിദഗ്ധരായ റേഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ടെലി റേഡിയോളജി സര്‍വീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha