അച്ഛനും അമ്മയും നോക്കി നിൽക്കവെ വനിതാ ദന്ത ഡോക്ടറുടെ ശരീരത്തിൽ കത്തി കുത്തിയിറക്കി; ഒളിവിൽപ്പോയ പ്രതി ചോറ്റാനിക്കരയിൽ മുറിയെടുത്ത് താമസിച്ചു ; ഏറെ നേരമായിട്ടും മുറിക്കുള്ളിൽ നിന്നും പുറത്തു കാണാത്തതിനാൽ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചു ; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം

വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നു നോക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച അവർ കണ്ടത്. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു പ്രതിയെ കണ്ടെത്തിയത്.
കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽപോയ ഇയാൾ ഈ മാസം 20നാണ് ചോറ്റാനിക്കരയിൽ മുറിയെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ചോറ്റാനിക്കര പൊലീസ് മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
2020 സെപ്‌തംബർ 29നാണ് സോനയെ മഹേഷ് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സോന, ഒക്ടോബർ നാലിന് മരിച്ചു. സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
തൃശൂരില്‍ ക്ലിനിക്കിനുള്ളില്‍ ആയിരുന്നു വനിതാ ദന്തഡോക്ടർ കൊല്ലപ്പെട്ടത്. ഡോക്ടര്‍ സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. കൊലചെയ്യപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ചായിരുന്നു ക്ലിനിക്ക് നടത്തിവന്നിരുന്നത്.
സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാണിച്ചുകൊണ്ട് സോന പോലീസിൽ ഒരു പരാതി നൽകിയിരുന്നു. ക്ലിനിക്കില്‍ മഹേഷിനുള്ള പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തുന്നത്.
ആക്രമണത്തിന് പിന്നാലെ ക്ലിനിക്കിൽ നിന്ന് പുറത്ത് കടന്ന മഹേഷ് കാറിൽ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. നിലവില്‍ ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം നടക്കുന്നത്.ഡോ. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ തൃശ്ശൂരിലെ പൂങ്കുന്നത് നിന്നുമാണ് പൊലീസ് പിടികൂടിയത്. ചർച്ച നടത്തുന്നതിനിടെയായിരുന്നു പ്രകോപിതനായ മഹേഷ് സോനയെ കുത്തിയത്. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും മഹേഷ് കുത്തി. അക്രമത്തിന് ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ ഇവർ മരണപ്പെട്ടു. നേരത്തെ വിവാഹിതയായിരുന്ന സോന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്.
https://www.facebook.com/Malayalivartha