'കുറ്റം ഏറ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചു'; വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ ആരോപണവുമായി പെണ്‍കുട്ടികളുടെ അച്ഛന്‍

വാളയാര്‍ പെണ്‍കുട്ടികളുടെ പീഡനക്കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ ആരോപണവുമായി പെണ്‍കുട്ടികളുടെ അച്ഛന്‍.അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായും കേസ് ഏറ്റെടുത്താല്‍ തന്നെ രക്ഷിക്കാമെന്ന് സോജന്‍ ഉറപ്പ് നല്‍കിയതായുമാണ് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടികളുടെ അച്ഛനെ ഡി.വൈ.എസ്.പി സോജന്‍ വിളിപ്പിച്ചിരുന്നു.ഡി.വൈ.എസ്.പി യുടെ പ്രവര്‍ത്തിയില്‍ ഉണ്ടായ മനോവിഷമത്താല്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നാല്‍, ഭാര്യയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha