കൊവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു..... രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം... കൊവിഡിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനിടയിലുണ്ടായ അശ്വതിയുടെ അകാല വേര്‍പാട് തീരാദുഃഖമാണെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടിക്കുഴിയില്‍ യു.കെ.അശ്വതി (24) മരിച്ചു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി ലാബ് ടെക്നിഷ്യനാണ്.
മാനന്തവാടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അശ്വതി. വൃക്കസംബന്ധമായ അസുഖവുമുണ്ടായിരുന്നു. രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കൊവിഡിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനിടയിലുണ്ടായ അശ്വതിയുടെ അകാല വേര്‍പാട് തീരാദുഃഖമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























