കൊവിഡിനെ തുടര്‍ന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നല്‍കാന്‍ തീരുമാനം

കൊവിഡിനെ തുടര്‍ന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നല്‍കാന്‍ തീരുമാനം.
ഒന്നു മുതല്‍ എട്ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഒമ്പതിലെ വിദ്യാര്‍ത്ഥികള്‍ 10നകം ഉത്തരങ്ങളെഴുതി പുസ്തകരൂപത്തിലുള്ള രേഖ സ്‌കൂളിലെത്തിക്കണം.
അദ്ധ്യാപകര്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തി 25നകം പ്രൊമോഷന്‍ പട്ടിക പ്രസിദ്ധീകരിക്കണം. മൂല്യനിര്‍ണയം അതത് പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടത്തേണ്ടത്. കഴിഞ്ഞയാഴ്ചയാണ് പഠനമികവ് രേഖകളുടെ വിതരണം ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയത്. എല്ലാവരെയും വിജയിപ്പിക്കുമെങ്കിലും വര്‍ക്ക് ബുക്കുകളുടെ അടിസ്ഥാനത്തിലാകും ഒന്നുമുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ത്ഥികളുടെ അന്തിമ സ്‌കോര്‍ നിശ്ചയിക്കുക.
അതേസമയം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു. മേയ് 10ന് ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണയവും മാറ്റിവച്ചേക്കുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha


























