Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

ബി ജെ പിയോട് പകരം വീട്ടാൻ പിണറായി വിജയൻ... പിണറായി ഇനി പുലിമുരുകൻ പ്രതിരോധമല്ല മടയിൽ കയറി തീർക്കാൻ പിണറായി ഇറങ്ങി... ബിജെപി പ്രത്യാക്രമണമിങ്ങനെ...

04 MAY 2021 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...

ചെറിയ ലൈറ്ററുകൾ, വെള്ളക്കുപ്പികൾ എന്നിവ മെട്രോയാത്രയിൽ കൈവശം വയ്‌ക്കാൻ പാടില്ലെന്ന് യാത്രക്കാർക്ക് നിർദേശം നൽകി അധികൃതർ

തമിഴ്‌നാട് തീരത്തിനടുത്തുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക് കത്തയച്ച് മന്ത്രി സജി ചെറിയാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്... സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ...

ബി ജെ പിയോട് പകരം വീട്ടാന്‍ പിണറായി വിജയന്‍. ഇ.ഡി എന്നൊക്കെ പറഞ്ഞ് തന്നെ രണ്ടു കൊല്ലം തന്നെ ബുദ്ധിമുട്ടിച്ചവര്‍ക്ക് കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പിണറായി പണി കൊടുക്കും.

യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററില്‍ നിന്ന് ഇലക്ഷന് തൊട്ടു മുമ്പാണ് പോലീസ് മൊഴിയെടുത്തത്. കോഴിക്കോട് സ്വദേശി സുനില്‍ നായിക്കില്‍ നിന്നാണ് മൊഴി എടുത്തത്. തനിക്ക് പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് പരാതിക്കാരനായ ധര്‍മരാജന്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുനില്‍ നായിക്കില്‍നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത്. ബി.ജെ.പി. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുനില്‍. ബി ജെ പിയുടെ ഫണ്ടറായി ഇയാള്‍ അറിയപ്പെടുന്നു.

 



ധര്‍മരാജനുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമാണുള്ളതെന്നാണ് സുനില്‍ നായിക്ക് പറയുന്നത്. എല്ലാ പണമിടപാടിനും രേഖകളുണ്ടെന്നും ഇക്കാര്യം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും സുനില്‍ പറയുന്നു.എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പോയിട്ടും യാതൊരു രേഖയും പോലീസിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല

അതിനിടെ, കുഴല്‍പ്പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന്‍ ആര്‍.എസ്.എസ്. അംഗമാണെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. കവര്‍ച്ച ചെയ്ത പണം പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതലാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും എസ്.പി. പറഞ്ഞു.

 

 



ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് ഏപ്രില്‍ മൂന്നിന് കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധര്‍മരാജന്റെയും ഇയാളുടെ ഡ്രൈവര്‍ ഷംജീറിന്റെയും പരാതി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇതിനെക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നതായി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍നിന്ന് മാത്രം 23 ലക്ഷവും സ്വര്‍ണവും ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും പോലീസ് കണ്ടെത്തിയിരുന്നു.

കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടികൂടാനുള്ള അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

 

 



ബി ജെ പിക്കെതിരെ പിണറായി സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കാന്‍ കാത്തിരുന്ന കാലത്താണ് കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് വന്നു വീഴണത്. ഇതുപോലൊരു നറുക്ക് സര്‍ക്കാരിന് മറ്റൊന്നു കിട്ടാനില്ല. പ്രതിരോധമല്ല ആക്രമണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ടേമില്‍ സ്വയം പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തിനുള്ള ധൈര്യം അന്ന് സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. ഇന്ന് സര്‍ക്കാരിന് ആക്രമണത്തിന്റെ അര്‍ത്ഥം മനസിലായിരിക്കുന്നു. അവര്‍ വര്‍ധിച്ച വേഗത്തില്‍ ബി ജെ പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ബി ജെ പി സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം കൈവിട്ടു കഴിഞ്ഞു. സിറ്റിംഗ് സീറ്റ് പോലും ഇല്ലാതാക്കിയ ബി ജെ പി സംസ്ഥാന ഘടകത്തെ ഇനി സാമ്പത്തികമായും സാമൂഹികമായും സഹായിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറാവില്ല അതു കൊണ്ടു തന്നെ കൊടകര കുഴല്‍പ്പണ കേസ് ബി ജെ പി സംസ്ഥാന ഘടകം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ചുരുക്കം.

 



പുലിമുരുകന്‍മാര്‍ക്കാണ് ഇനി കാലമെന്ന് പിണറായി വിശ്വസിക്കുന്നു. എതിര്‍ത്ത് തോല്‍പ്പിക്കുന്നവനൊപ്പം മാത്രമേ ജനം നില്‍ക്കുകയുള്ളുവെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (7 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (28 minutes ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (34 minutes ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (35 minutes ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (47 minutes ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (1 hour ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (2 hours ago)

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (2 hours ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (2 hours ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (3 hours ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (3 hours ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (3 hours ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (3 hours ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (3 hours ago)

Malayali Vartha Recommends