Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?


ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും


കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ സ്വപ്ന സുരേഷിനെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമോ?


മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് മാറി നിൽക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാകും; ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പ്രതിപക്ഷനേതാവാകാൻ കോട്ടയത്തിന്റെ നേതാവ്

04 MAY 2021 12:15 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറി നിന്നേയ്ക്കും. രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാവും പരിഗണിക്കുക എന്നാണ് സൂചന.

2016 ൽ ഉമ്മൻ ചാണ്ടി സ്വീകരിച്ച മാതൃകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാണ് രമേശ് ചെന്നിത്തലയും പിന്തുടരാൻ സാധ്യത ഏറെയാണ്. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാതയിൽ രമേശ് ചെന്നിത്തലയും പിന്തുടരുമെന്ന് സൂചന.

ഇങ്ങനെ വന്നാൽ മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പേരുകളും പുറത്ത് വന്നു. കഴിഞ്ഞ തവണ ഐ ഗ്രൂപ്പിനാണ് പ്രതിപക്ഷ നേതൃപദവി നൽകിയത്. എന്നാൽ, ഇത്തവണ ഇത് തങ്ങൾക്ക് വേണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയർത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. ഇത് കൂടാതെ പി.ടി. തോമസിന്റെയും, വി ഡി സതീശന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ തിരുവഞ്ചൂർ തന്നെയാണ്.

മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്. പി റ്റി തോമസും വാഗ്മിയും, നിരവധി പ്രശ്‌നങ്ങളെ സഭയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ആളുമാണ്. ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനും സാധ്യതയുണ്ട്. 21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്.

രമേശ് മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് ഏതായാലും പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...  (12 minutes ago)

കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്...  (16 minutes ago)

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു  (29 minutes ago)

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്  (36 minutes ago)

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു  (37 minutes ago)

18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..  (41 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...  (51 minutes ago)

'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന് പ്രയോഗത്തിൽ നിന്ന് 'ബേപ്പൂരിന്റെ മകന്‍' ആയി മാറിയ കാഴ്‌ച; മുഹമ്മദ് റിയാസിനെ പുകഴ്ത്തി സുഭാഷ്  (52 minutes ago)

ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന; ചുവന്ന ഗ്രഹത്തില്‍ ജീവനുണ്ടോയെന്ന് അറിയുക ലക്ഷ്യം, ആദ്യ ദൗത്യത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിംഗ്  (54 minutes ago)

അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി  (56 minutes ago)

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്  (1 hour ago)

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു  (1 hour ago)

കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍​ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട്​ തന്നെ അദ്ദേഹത്തിന്​ രോഗമുക്​തിയുണ്ടായതായി ഡോക്​ടര്‍  (1 hour ago)

നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദൃക്‌സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ അന്തരിച്ചു  (1 hour ago)

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

Malayali Vartha Recommends