Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത് എന്ന് കര്‍ശന നിര്‍ദേശം... ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സംസ്‌കാരച്ചടങ്ങില്‍ സാമൂഹിക മാധ്യങ്ങളില്‍ വ്യാപകപ്രതിഷേധം

04 MAY 2021 08:26 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരണാനന്തരച്ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്.മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സംസ്‌കാരച്ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരേ വ്യാപകപ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ആചാരവെടിയും നൂറുകണക്കിന് പേര്‍ പങ്കെടുത്തതിലുമാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നിരവധി പേര്‍ പങ്കെടുത്തതും ആചാരവെടി മുഴക്കുന്നതിന്റെയും ചിത്രത്തോടൊപ്പമാണ് പലരും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
തിങ്കളാഴ്ചയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനായ ബാലകൃഷ്ണപ്പിള്ള വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. യുഡിഎഫിന്റെ സ്ഥാപകനേതാവായിരുന്ന ബാലകൃഷ്ണപ്പിള്ള എംഎല്‍എയും എംപിയുമായിരുന്നു. നിരവധി മന്ത്രിസഭകളില്‍ മന്ത്രിയുമായിരുന്നു. നിലവില്‍ മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷനാണ്.

സാധാരണക്കാര്‍ക്കെതിരേ കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമ്‌ബോള്‍ അധികാരത്തിലിരുന്ന ഒരാളുടെ സംസ്‌കാരച്ചടങ്ങില്‍ പോലിസ് തന്നെ നിയമലംഘനം നടത്തിയതിനെതിരേയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെക്കുറിച്ച് നിരവധി ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. കൊട്ടാരക്കര കീഴൂട്ടു വീട്, പുനലൂരിലെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനവും പോലിസ് അനുവദിച്ചു. തുടര്‍ന്നാണ് വാളകത്തെ തറവാട്ട് വീട്ടില്‍ പോലിസ് അകമ്ബടിയോടെ സംസ്‌കരിച്ചത്.
''മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത് എന്ന് കര്‍ശന നിര്‍ദേശമുള്ളിടത്ത്, നാട്ടുകാര്‍ അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പോലും പോലിസ് പിഴ ചുമത്തുന്നിടത്ത് ആര്‍ ബാലകൃഷ്ണപിള്ള എന്ന മാടമ്ബിയുടെ മരണാനന്തര ചടങ്ങില്‍ നിയമലംഘനം നടത്താന്‍ നേതൃത്വം നല്‍കുന്നത് പോലിസ് തന്നെ'' നാട്ടുകാര്‍ക്ക് ഒരു നീതി, അധികാരമുള്ളവര്‍ക്ക് മറ്റൊരു നീതിയെന്നാണ് ജെയ്‌സണ്‍ സി കൂപ്പര്‍ അഭിപ്രായപ്പെട്ടത്.
''ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ മരണാനന്തര ചടങ്ങാണ്. 20 പേര് മാത്രമെ പങ്കെടുക്കാവൂ അകലം പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തരം ആളുകള്‍ക്ക് ബാധകമല്ല. വലിയ നായര്‍ തറവാടികളും അധികാരികളും ഒക്കെ അല്ലെ . ഇങ്ങനെ ആണ് നമ്മുടെ നാട് . നിയമം എല്ലാവരോടും ഒരേ ഭാഷയില്‍ അല്ല സംസാരിക്കുക. ചിലരോടത് ക്രൂരവും ചിലരോടത് മൃദുലവുമാണ്'' ആകാശത്തേക്കുള്ള ഈ വെടിയെങ്കിലും ഒഴിവാക്കാമായിരുന്നില്ലെയെന്നാണ് രാഷ്ട്രീയപ്രവര്‍ത്തകനായ റഷീദ് സി പി ചോദിക്കുന്നത്.
''ഇന്നലെ വരെ കണ്ടതാണ്, ഒറ്റയ്ക്ക് കടയിലേക്ക് പോകുന്ന സാധാരണക്കാരന്റെ നേര്‍ക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യം പ്രയോഗിക്കുന്ന പോലീസുകാരനെ! കസ്റ്റമേര്‍സായി നാലു പേര്‍ മാത്രമുണ്ടായിരുന്ന കടയുടെ ഉടമസ്ഥനെ പോലീസുകാര്‍ വിരട്ടുന്നത് താമസിക്കുന്ന സ്ഥലത്തിനു തൊട്ടു താഴെ, രാത്രി ഉറങ്ങാന്‍ എത്തുന്ന അഗതികളായ വൃദ്ധരായ തമിഴ് നാടോടികളെ അറഞ്ചം പുറഞ്ചം തല്ലിയോടിച്ച പോലിസുകാരുമായി നീണ്ട വാഗ്വാദത്തിലേര്‍പ്പെട്ടിട്ടും അധികകാലമായില്ല. എല്ലാം ജനങ്ങളുടെ സുരക്ഷയെ കരുതിയാണത്രേ!
ഇതാ , സാധാരണക്കാരനു നേരെ തിരിയുന്ന അധികാരത്തിന്റെ ചൂരല്‍ വടികളും ബയണറ്റും, ഒരു മാടമ്ബിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി സല്യൂട്ട് ചെയ്യുന്നു!'' ഷെയിം ഓണ്‍ യു കേരള പോലിസ് എന്ന ഹാഷ് ടാഗോടെയാണ് എഴുത്തുകാരനായ കെ സഹദേവന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (7 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (12 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (26 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (38 minutes ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (41 minutes ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (45 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (52 minutes ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (1 hour ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (2 hours ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (2 hours ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (2 hours ago)

Malayali Vartha Recommends