മറ്റു മതാചാര്യൻമാരിൽ നിന്നും വ്യത്യസ്തമായി വിശ്വാസ ലോകത്തോടും സമൂഹത്തോടും ഹൃദയം കൊണ്ട് സംവദിക്കാൻ അദ്ദേഹത്തിന് സാധിച്ചു; മലങ്കര മർത്തോമ സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചനമറിയിച്ചു

മലങ്കര മർത്തോമ സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചനമറിയിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം വിശ്വാസി സമൂഹത്തെ ദുഖത്തിലാക്കിയിരിക്കുകയാണ്.
മറ്റു മതാചാര്യൻമാരിൽ നിന്നും വ്യത്യസ്തമായി വിശ്വാസ ലോകത്തോടും സമൂഹത്തോടും ഹൃദയം കൊണ്ട് സംവദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സരസമായ ഇടപെടലിലൂടെ സ്വജീവിതവും കൂടെയുള്ളവരുടെ ജീവിതവും ധന്യമാക്കിയ ആത്മീയാചാര്യനായിരുന്നു അദ്ദേഹം.
മാനവികതയും സേവനവുമായിരുന്നു മാർ ക്രിസോസ്റ്റത്തിൻ്റെ ജീവിതസന്ദേശം. പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ച രാജ്യത്തെ തലമുതിർന്ന ക്രൈസ്തവ പുരോഹിതൻ്റെ വിയോഗത്തിൽ എല്ലാ വിശ്വാസികളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.
വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുംരംഗത്ത് വന്നിരുന്നു.
മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെന്ന് വി.മുരളീധരൻ പറഞ്ഞു.
സരസമായി വിശ്വാസികളോടും പൊതുജനങ്ങളോടും സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഇതര ആത്മീയ ആചാര്യന്മാരിൽ നിന്ന് വേറിട്ട് നിർത്തി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനം അനുഷ്ഠിക്കുകയും ചെയ്ത മാർ ക്രിസോസ്റ്റത്തിന്‍റെ വേർപാട് കേരളത്തിന്‍റെ മത, ആത്മീയ രംഗത്തെ തീരാ നഷ്ടമാണ്.
ക്രിസ്തു ദേവന്‍റെ ദർശനങ്ങൾ ലളിതമായി സാധാരണക്കാർക്ക് പകർന്നു നൽകി ക്രിസോസ്റ്റം തിരുമേനി.പരസ്പര സ്നേഹത്തിന്‍റെയും , സാഹോദര്യത്തിന്‍റെയും പാതയിൽ വിശ്വാസികളെ നയിച്ച യഥാർത്ഥ ആത്മീയ ആചാര്യനെയാണ് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























