കോളേജിൽ ഫീസടക്കാൻ ബുദ്ധിമുട്ടി; ഒടുവിൽ ഹോബി വരുമാനമാക്കി, സ്വന്തമായി ബ്രാൻഡ് വളർത്തിയെടുക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ കഥ ഇങ്ങെനെ…

എല്ലാവരുടെയും ആഗ്രഹമാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുക എന്നത്. ഇതിനായി എല്ലാവരും വ്യത്യസ്തമാർഗങ്ങളും ചെറിയ ജോലികളും ചെയ്യാറുണ്ട്.
എന്നാൽ സഫ എന്ന പെൺകുട്ടി ഇതിനായി കൂട്ടുപിടിച്ചത് തന്റെ പ്രിയപ്പെട്ട ഹോബി ആയിരുന്നു. നന്നായി വരയ്ക്കാനാറിയാം അതിലും നന്നായി ക്രാഫ്റ്റുകളും ചെയ്യും.
എന്നാല്‍ ഈ ഹോബി കൊണ്ട് വരുമാനം ഉണ്ടാക്കിയാല്‍ നന്നാവില്ലേ എന്ന ചിന്തയാണ് ”സഫ വിത്ത് പെന്‍” എന്ന യുട്യൂബ് ചാനൽ തുടങ്ങുന്നതിന് പിന്നിൽ.
കാലിഗ്രാഫി, ബുക്ക് ബൈന്റിങ്ങ് തുടങ്ങി നിരവധി ക്രഫ്റ്റുകളാണ് സഫ കലയാക്കി മാറ്റുന്നത്. ചെറുപ്പം മുതലേ വരയ്ക്കാന്‍ ഇഷ്ടമായിരുന്നു ക്രാഫ്റ്റ് വര്‍ക്കുകളും ചെയ്യാൻ മുന്നിലായിരുന്നു.
യൂട്യൂബ് കണ്ടിട്ടാണ് പലതും കൂടുതലായി പഠിക്കുന്നത്. എന്തെങ്കിലും വരുമാനം തയ്യാറാക്കണമെന്ന് ആഗ്രഹിച്ചാണ് ഈ രംഗത്തെ ഗൗരവമായി സമീപിച്ചത്.
വളരെ മുന്‍പ് തന്നെ യുട്യൂബ് ചാനല്‍ തുടങ്ങിയെങ്കിലും സീരിയസ്സായി കണ്ട് തുടങ്ങിയത് ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു.
ക്രാഫ്റ്റുകളും കാലിഗ്രാഫിയുമെല്ലാം മോശമല്ലാത്ത രീതിയില്‍ ഞാന്‍ ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എങ്കില്‍ ആ വിഷയത്തില്‍ തന്നെ യുട്യൂബ് ചാനല്‍ തുടങ്ങാമെന്ന് വിചാരിച്ചു.
കോളേജ് ഫീസ് ഒറ്റയക്ക് അടയ്ക്കാന്‍ പറ്റണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം അതിന് പറ്റുന്നുണ്ട് അതേ രീതിയില്‍ മുന്നോട്ട് പോകും എന്ന് തന്നെയാണ് ഈ പെൺകുട്ടിയുടെ പ്രതീക്ഷ.
സഫ ലോക്ക്ഡൗൺ സമയത്ത് ചെയ്ത വീഡിയോകള്‍ക്കായിരുന്നു വ്യൂസ് കൂടി തുടങ്ങുന്നത്. കോഫി ഡൈ ചെയ്ത വിന്റേജ് ബുക്കിന്റെ വീഡിയോ ചെയ്തിരുന്നു അതായിരുന്നു ആദ്യമായി വൈറലായത്.
തുടർന്ന് ബാക്കി വീഡിയോയും ശ്രദ്ധ നേടുകയായിരുന്നു. ആദ്യമായി യുട്യൂബില്‍ നിന്ന് പൈസ കിട്ടിയപ്പോള്‍ വല്ലാത്തൊരു സന്തോഷമായിരുന്നു.സ്വന്തം കോളേജ് ഫീസിന് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ. വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു.
കസിന്റെ കല്ല്യാണത്തിന് ഒരു രസത്തിനാണ് വെഡ്ഡിങ്ങ് കാര്‍ഡ് ചെയ്യുന്നത്. പിന്നീട് ഇത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. അത് കണ്ട് നിരവധി പേര്‍ ഓര്‍ഡറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
അതില്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തണമെന്നുണ്ട്. സഫക്ക് ഏറ്റവും കൂടുതൽ ഊർജ്ജം നൽകുന്നത് വീട്ടുകാരും സുഹൃത്തുക്കളുമാണ്. സ്വന്തമായി ക്രാഫ്റ്റ് പ്രോഡക്റ്റുകള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കണമെന്നാണ് ആഗ്രഹം.
കുറ്റിപ്പുറം കെ.എംസിടിയില്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്. പ്രഫഷനോടൊപ്പം പാഷനെയും മുറുകെ പിടിക്കണം എന്നതാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha

























