പുതിയ മന്ത്രിമാരെ കാത്ത് ഔദ്യോഗിക വസതികൾ; ദേവസ്വം മന്ത്രി കടകംപളളി സരേന്ദ്രൻ ഔദ്യോഗിക വസതിയൊഴിഞ്ഞു; മന്ദിരങ്ങൾ പുതുക്കാനുള്ള നടപടികൾ തുടങ്ങി

പിണറായി മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിയാകണം എന്നതിന്റെ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ജയിച്ച മന്ത്രിമാരിൽ ആരൊക്കെ വീണ്ടും മന്ത്രിയാകും എന്നത് ശ്രദ്ധേയമായ കാര്യമാണ്. വീണ്ടും മന്ത്രിയായില്ലെങ്കിൽ ഔദ്യോഗിക വസതികൾ ഒഴിയേണ്ടിവരും എന്ന സ്ഥിതിയാണുള്ളത് .
ഘടകകക്ഷി മന്ത്രിമാർക്കടക്കം വീണ്ടും മന്ത്രിയാകും എന്നുറപ്പില്ല. മത്സരിക്കാത്തവരും തോറ്റ മന്ത്രിയും വീടൊഴിയാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത് . വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നാട്ടിലേക്ക് പോയി കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ദേവസ്വം മന്ത്രി കടകംപളളി സരേന്ദ്രൻ ഔദ്യോഗിക വസതിയൊഴിഞ്ഞു. മന്ത്രിമാർ ആരൊക്കെയെന്നറിഞ്ഞിട്ട് ഒഴിയാൻ കാത്തിരിക്കുന്നവരുമുണ്ട്. പുതിയ മന്ത്രിമാർ വരുമ്പോൾ മന്ദിരങ്ങൾ പുതുക്കണം. അതും ഉടനെ നടത്തും.
ഇന്നലത്തെ പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയായില്ലെങ്കിലും, ഇക്കുറി പുതുമുഖ മന്ത്രിമാരാകട്ടെ എന്നതാണ് സി.പി.എം താൽപര്യപ്പെടുന്നത്. കെ.കെ. ശൈലജയ്ക്കും എ.സി. മൊയ്തീനും ഇളവുണ്ടാകാൻ സാധ്യതയുണ്ടാകും .
സി.പി.ഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും.മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി 17ന് എൽ.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചിരിക്കെ, സത്യപ്രതിജ്ഞയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും.
18 ന് സംസ്ഥാന നേതൃയോഗങ്ങളുമുണ്ട്. അതിനു ശേഷം എപ്പോൾ വേണമെങ്കിലും സത്യപ്രതിജ്ഞ നടക്കാം. കഴിഞ്ഞ തവണ ജന്മദിനത്തിനു പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ. പിണറായി വിജയന്റെ ജന്മദിനം 24നാണ്.
രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകുകയാണ് . തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനമെന്നാണ് വിവരം. ഈ മാസം ഇരുപത്തിരണ്ടാം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് ഉദ്ദേശിക്കുന്നത്
140 എം എൽ എമാരും വിശിഷ്‌ടവ്യക്തികളുമുൾപ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവരുമെന്ന സാഹചര്യമാണ് . സാംസ്‌ക്കാരിക, രാഷ്ട്രീയപരിപാടികൾക്ക് വിലക്കുളള സാഹചര്യത്തിൽ ഇത്രയും പേർ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ സാധിക്കില്ല.
https://www.facebook.com/Malayalivartha

























