നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണ്... കൊവിഡ് സന്ദേശവുമായി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ തന്നെയാണ്. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സന്ദേശവുമായി മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് നടന്‍ പറഞ്ഞു. സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് നടന്റെ പുതിയ സന്ദേശം. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്‌ബോഴും പൊതു സമൂഹങ്ങളില്‍ ഇടപെഴുകുമ്‌ബോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക.
കൂടെകൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച് വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.
https://www.facebook.com/Malayalivartha


























