കോവിഡ് ഭീതിയിലും കരുതല്‍ മറന്നവരെ ഓര്‍മ്മിപ്പിച്ച് ഒരു സംഘം വനിതാഡോക്ടര്‍മാര്‍

കോവിഡ് ഭീതിയില്‍ കടന്നുപോകുന്ന രോഗികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കണ്ണൂരിലെ ഒരു സംഘം വനിതാഡോക്ടരുടെ വൈറല്‍വീഡിയോ. കൊവിഡ് ചികിത്സാ രംഗത്തെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് നൃത്തരൂപത്തിലാണ് ഇവരുടെ ബോധവത്കരണം. 'അലയടിക്കുന്നു മഹാമാരിമേല്‍ക്കുമേല്‍ കരുതലെല്ലാരും മറന്നതെന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തില്‍ ജനങ്ങള്‍ പാലിക്കേണ്ടുന്ന ജാഗ്രതാ നിര്‍ദേശങ്ങളെല്ലാം ഉള്‍ക്കൊളളിച്ചിട്ടുണ്ട്. .സമൂഹം പാലിക്കേണ്ടുന്ന ജാഗ്രതാ നിര്‍ദേശങ്ങളുടെ ചുവടുകളുമായുള്ള നൃത്തം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വനിതാ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ 'ജ്വാല'യിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.കണ്ണൂര്‍ ജില്ലാ ആശുപത്രി പീഡിയാട്രീഷ്യന്‍ ഡോ. മൃദുല, ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. അഞ്ജു. കല്ല്യാശേരി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഭാവന,മോറാഴ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹൃദ്യ, വളപട്ടണം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഡെന്റിസ്റ്റ് ഡോ. രാഖി എന്നിവരാണ് വീഡിയോയിലുള്ളത്. ഡോ. എ. എസ് പ്രശാന്ത്കുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് വിശ്വാസത്തോടെ പോകുന്നത് വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. ജനങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ജാഗ്രതാ നിര്‍ദേശം എത്തിക്കാന്‍ എന്താണ് എളുപ്പവഴിയെന്ന് ആലോചിച്ചപ്പോഴാണ് കെ.ജി.എം.ഒയുടെ വിമണ്‍സ് വിംഗിന്റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു നൃത്താവിഷ്‌കാരം നടത്താമെന്ന് തീരുമാനിച്ചത്. വിമണ്‍സ് വിംഗില്‍ നിന്ന് ആറ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുകയും ചെയ്തു. മാര്‍ച്ച് അവസാനമായിരുന്നു തീരുമാനമായത്. എന്നാല്‍ പെട്ടെന്നുള്ള കൊവിഡ് വ്യാപനം മൂലം ശരിയായ രീതിയില്‍ പരിശീലനം ഒന്നും നടത്താന്‍ കഴിഞ്ഞില്ല. ഡ്യൂട്ടിയുടെ ഒഴിവ് സമയങ്ങളില്‍ പരിശീലിച്ചും വാട്‌സ് ആപ്പില്‍ കൂടെ വീഡിയോ അയച്ച് നല്‍കിയുമാണ് പരിശീലനം പൂര്‍ത്തീകരിച്ചത്‌ഡോ. മൃദുല,ജില്ലാ ആശുപത്രി.
https://www.facebook.com/Malayalivartha


























