ഇനി കാത്തിരുന്ന് കാണാം... നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ കോണ്‍ഗ്രസിന് പുതിയ നേതാക്കള്‍ വരണമെന്ന ആവശ്യം ശക്തം; വട്ടിയൂര്‍ക്കാവിലെ വെല്ലുവിളിയേറ്റെടുത്ത മുരളീധരനും വെല്ലുവിളിയേറ്റെടുക്കാതെ മാറിനിന്ന കെ. സുധാകരനും കളത്തില്‍; മുരളീധരന്‍ പരസ്യമായ സൂചന നല്‍കുമ്പോള്‍ ഉള്‍വലിഞ്ഞ് സുധാകരന്‍

യുദ്ധത്തില്‍ തോല്‍ക്കുമെന്നറിഞ്ഞിട്ടും വെല്ലുവിളി ഏറ്റെടുത്ത് പരാജയപ്പെട്ടശക്തന്‍ വേണോ തോല്‍ക്കുമെന്നറിഞ്ഞതിനാല്‍ തന്ത്രപൂര്‍വം മാറി നിന്ന ശക്തന്‍ വേണോ എന്ന ചോദ്യത്തിലാണ് കോണ്‍ഗ്രസുകാര്‍. രണ്ടിനും അതിന്റേതായ ന്യായീകരണമുള്ളതിനാല്‍ ചര്‍ച്ചകള്‍ ആ വഴിക്ക് നീളുകയാണ്.
കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരന്‍ പറയുന്നത്. ആലോചിച്ച് ബുദ്ധിപൂര്‍വ്വം തീരുമാനിച്ചാല്‍ മതിയെന്നും തിരുത്തല്‍ സാവധാനം മതിയെന്നുമാണ് സുധാകരന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, മുല്ലപ്പള്ളിയുടെ രാജിക്കായി സമ്മര്‍ദ്ദമേറുമ്പോഴാണ് സുധാകരന്റെ പ്രസ്താവന വന്നത്.
നേതൃമാറ്റം, പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോല്‍വിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരന്‍ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു പ്രബല വിഭാഗം ആവശ്യപ്പെടുന്ന കെ മുരളീധരനും ഇന്നലെ സമാനമായ പ്രസ്താവനയാണ് നടത്തിയത്.
കോണ്‍ഗ്രസിനെ ചലിപ്പിക്കാന്‍ സുധാകരന്‍ തന്നെ വരണമെന്ന് ഇന്ന് രാവിലെ നിയുക്ത പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്.
അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം.
ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ ചോദിച്ചു. സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍എസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു
പാര്‍ട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിരവധി പേരുണ്ട്. നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ ആണ് ആളില്ലാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണ്. ബി ജെ പി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെന്നും കെ മുരളീധരന്‍ വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha
























