അച്ഛന് ഒട്ടും സുഖമില്ല പ്ലീസ് എന്നെ വീട്ടിൽ വിടുവോ സാറൻമാരേ..? ബിനീഷിന്റെ 18മത്തെ അടവ്... വടിയെടുത്ത് ഇഡി....

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ തന്ത്രപ്രധാനമായ മൂവാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല.
അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്നും മകനെ കാണണമെന്നുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം ഉന്നയിച്ചത്. അർബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാൻ ബിനീഷ് കോടിയേരി ഒരു ദിവസത്തേക്ക് കേരളത്തിലേക്കു പോകുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു ഹൈക്കോടതി.
ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. എന്നാൽ, ഇഡി എതിർത്തതിനെ തുടർന്നാണ് ഹർജി 12നു പരിഗണിക്കാനായി മാറ്റിയത്.
പിതാവിനെ സന്ദർശിക്കാൻ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ മുൻപാകെ ബിനീഷ് അപേക്ഷിച്ചു. എന്നാൽ തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് അറിയിച്ചത്.
എന്നാൽ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സ്വീകരിച്ചത്. തുടർന്ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.
കളളപ്പണം വെളുപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇന്നലെ ബിനീഷിന്റെ അഭിഭാഷകന്‍ അസുഖബാധിതനായ അച്ഛനെ കാണാൻ ജാമ്യം അനുവദിക്കണമെന്ന് കോടതിയില്‍ അറിയിച്ചത്.
കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാല്‍ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇക്കാര്യത്തില്‍ തടസമെന്താണെന്ന് കോടതിയും ചോദിച്ചു. എന്നാല്‍ ഇഡിയ്‌ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇത് ശക്തമായി എതിര്‍ത്തു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാന്‍ കോടതി മാറ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കളളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് റിമാന്‍ഡില്‍ കഴിയുകയാണ്.
ലഹരിക്കടത്ത് കേസിൽ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാനാ ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചതെന്നാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നത്
അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെതന്നെ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ നേരത്തേ 2 തവണ ഇഡി പ്രത്യേക കോടതി തള്ളിയിരുന്നു. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.
https://www.facebook.com/Malayalivartha
























