പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്തുവീട്ടില്‍ നിസാറിന്റെ മകന്‍ ആഷിഖ്(21), തോട്ടയ്ക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ റിഥുന്‍(22) എന്നിവരാണ് മരിച്ചത്. മണപ്പുറം ദേശം കടവില്‍ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്.ആലുവ, എറണാകുളം എന്നിവടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു റിഥുന്‍. ബിരുദ പഠനത്തിനുശേഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷിഖ്.
https://www.facebook.com/Malayalivartha
























