കോവിഡ് വ്യാപനം; 600 ഓളം തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ച് സംസ്ഥാന സർക്കാർ; നടപടി സുപ്രീംകോടതി നിര്‍ദേശപ്രകാരം
ജയിലുകളില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 600 ഓളം തടവുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 15 ദിവസത്തെ പരോള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കോവിഡ് ഒന്നാം വ്യാപന ഘട്ടത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ശിക്ഷ തടവുകാര്‍ക്ക് ഹൈകോടതി പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. അതുമൂലം 1800ഓളം തടവുകാര്‍ക്ക് പ്രയോജനം ലഭിച്ചു. ഇപ്പോള്‍ സമാനമായ സുപ്രീംകോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈകോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തി വരികയാണ്.
ഹൈകോടതി ഉത്തരവുണ്ടായാല്‍ 600ലധികം വിചാരണ-റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കും. ജയിലുകളില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്ന് മുഖ്യമന്ത്രിയും ജയില്‍ ഡി.ജി.പി ഋഷിരാജ്സിങ്ങും അറിയിച്ചു.
https://www.facebook.com/Malayalivartha