പിണറായിയുടെ ധൈര്യം അപാരം തന്നെ... ഒരു സംശയം കേരളം ഒരു സംസ്ഥാനമോ രാജ്യമോ? ഇതാണ് 99 സീറ്റിന്റെ ആത്മ വിശ്വാസം; വിദേശ സഹായം സ്വീകരിക്കാന്‍ സ്വന്തം വഴി വെട്ടി തുറന്നുകൊണ്ടാണ് പിണറായി; ആ ധൈര്യം അപാരം തന്നെ....

ഒടുവില്‍ പിണറായി വിജയന്‍ നരേന്ദ്ര മോദിയെ കമഴ്ത്തിയടിച്ചു. കോവിഡുമായി ബന്ധപ്പെട്ട് വിദേശ സഹായം സ്വീകരിക്കാന്‍ സ്വന്തം വഴി വെട്ടി തുറന്നുകൊണ്ടാണ് പിണറായി നരേന്ദ്ര മോദിയെ അട്ടിമറിച്ചത്. കോവിഡിന്റെ ഭാഗമായി നയതന്ത്ര തലത്തില്‍ വിദേശ സഹായം സ്വീകരിക്കാന്‍ തീരുമാനിക്കാത്തപ്പോഴാണ് കേരളം കോവിഡിന് വേണ്ടി വിദേശ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട വിദേശത്തുനിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ.എ.എസ്. ഓഫീസര്‍മാരടങ്ങിയ സ്‌പെഷല്‍ സെല്‍ ആരംഭിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്രത്തെ അവഗണിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഇന്നലെയാണ്.
99 സീറ്റ് കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ വിദേശത്ത് നിന്ന് ലഭിക്കുമായിരുന്ന കോടി കണക്കിന് രൂപയുടെ സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി മനസ്സില്‍ വച്ചുകൊണ്ടാണ് മൂന്ന് ഐ എ എസുകാരെ കേരളം നിയമിച്ചത്. എന്നാല്‍ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേരളസര്‍ക്കാറിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. അങ്ങനെയൊരു അനുവാദത്തിന് പോകേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനാണ് സെല്ലിന്റെ നേതൃത്വം നല്‍കിയത് . അദ്ദേഹത്തിനാണ് നോര്‍ക്കയുടെ ചുമതലയുള്ളത്. ഇളങ്കോവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറും പ്രഖ്യാപിച്ചു. കാര്‍ത്തികേയന്‍, കൃഷ്ണതേജ എന്നിവരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.
കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ പ്രളയത്തില്‍ വിദേശ സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്തി വിദേശ രാജ്യങ്ങള്‍ സഞ്ചരിക്കുകയും ചെയ്തു. സ്വന്തം കാബിനറ്റിലെ ചില മന്ത്രിമാരെ വിദേശത്ത് കൊണ്ടുപോകാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിനുള്ള അനുവാദം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. കേരളത്തിന് വിദേശ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു .
ഇത് സംബന്ധിച്ച് ഇന്ത്യയുടെ നയം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പ് ഇറക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും എന്നാല്‍ ഇത് സ്വീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇതിനെതിരെ കേരളത്തില്‍ നിന്ന് ഒച്ചപ്പാടുകള്‍ ഉണ്ടായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് അവഗണിക്കുകയാണ് ചെയ്തത്.
ഇതേ സമയം വിദേശ ഫൗണ്ടേഷനുകള്‍ വഴി സഹായം സ്വീകരിക്കാം എന്ന് പറയുകയും ചെയ്തു. വിദേശ ഫൗണ്ടേഷനുകള്‍ കേരളത്തിന് സഹായം നല്‍കാമെന്ന് പറഞ്ഞിരുന്നില്ല. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായവും ഔദ്യോഗികമായി കേരളത്തിന് ലഭിച്ചില്ല . ഇതോടൊപ്പം യുഎന്‍ സഹായങ്ങളും കേരളത്തില്‍ എത്തിയില്ല
കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാന്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു.
യുഎഇ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചതും അവരുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും ഇക്കാര്യം പുനപരിശോധിക്കാന്‍ കാരണമായി. യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ദുരന്തഘട്ടങ്ങളില്‍ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വര്‍ഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയം.
നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് കേരളത്തെ സഹായിക്കുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുഎഇ ഭരണാധികാരികള്‍ക്കോ ദുബായ്,അബുദാബി കിരീടാവകാശികള്‍ക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. ഇത് താന്‍ടാ പിണറായി എന്ന് കേരളം പറയാതിരിക്കുന്നതെങ്ങനെ ?
"
https://www.facebook.com/Malayalivartha
























