പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി ഗുരുതരാവസ്ഥയില്‍
പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി ഗുരുതരാവസ്ഥയില്‍. അരുവിയോട് സ്വദേശി 47 കാരനായ വര്‍ഗീസാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിയില്‍ ചികിത്സയിലുള്ളത്.
അയല്‍വാസിയായ വര്‍ഗീസ് ആണ് പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസികളായ വര്‍ഗീസും സെബാസ്റ്റ്യനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. രാവിലെ സെബാസ്റ്റ്യന്‍ വര്‍ഗീസിന്റെ വീട്ടിലേയ്ക്ക് പെട്രോള്‍ ബോംബെറിയുകയായിരുന്നു.
ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
85 ശതമാനത്തിലധികം പൊള്ളലേറ്റ വര്‍ഗീസ് ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha