Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പിടിവീണത് വ്യാജവാറ്റിൽ... കൊവിഡ് ആണെങ്കിലും തെമ്മാടിത്തരം കൈമുതലാക്കി... നഴ്സിനെ കടന്നു പിടിച്ചതിനു ശേഷം സംഭവിച്ചത്..!

13 MAY 2021 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന് പറയുന്ന പോലെയാണ് നാട്ടിലെ ചിലരുടെ കാര്യം. കോവിഡ് ചികിത്സയ്ക്കായി വ്യാജമദ്യ കേസിലെ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായിട്ടാണ് ഇപ്പോൾ പരാതി ലഭിച്ചിട്ടുള്ളത്.

എറണാകുളം തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ കഴിയുന്ന കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖില്‍ ആണ് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയത്. നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് ഹില്‍ പാലസ് പോലീസ് ഇയാള്‍ക്കെതിരെ വീണ്ടുമൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതു കൂടാതെ എക്‌സൈസ് എടുത്ത കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

കഴിഞ്ഞ ദിവസമാണ് വ്യാജമദ്യവുമായി പിടിയിലായ ഇയാള്‍ക്കെതിരേ എക്‌സൈസ് കേസെടുത്ത്. അബ്കാരി കേസിൽ എക്‌സൈസ് അറസ്റ്റു ചെയ്ത അഖിലിനെ, കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പിന്നീട് അഖിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പുണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്.

ഇവിടെ എത്തിയതു മുതൽ ദേഷ്യത്തോടെയായിരുന്നു അഖിലിന്‍റെ പെരുമാറ്റം. പല തവണ, ആരോപണം ഉന്നയിച്ച നഴ്സിനെതിരെ ഇയാൾ കയർത്തു സംസാരിച്ചു.

രോഗികൾക്ക് മരുന്നുമായി എത്തിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും, നഴ്സിനെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നഴ്സ് അധികൃതരെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ഡിസിസി അധികൃതർ ഹിൽ പാലസ് പൊലീസിൽ വിവരം അറിയിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, സമാനമായി ചാരായം വാറ്റുന്നതിനിടെ നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗിയെ എക്സൈസ് പിടികൂടി. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിലെ കൃഷ്ണൻ ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ , ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനിൽ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

കസ്റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.

നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ ,വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയിഡിൽ പങ്കെടുത്തു.

പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി. കൊറോണ വർദ്ധിച്ച കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വ്യാജവാറ്റാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിദേശ മദ്യവിൽപ്പന ശാലകൾ അടച്ചതുമൂലം ഇത്തരക്കാർക്ക് ഇപ്പോൾ ഡിമാന്റ് ഏറെയാണ്. ഇതിനാലാണ് ഇവർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കടക്കാൻ കാരണമാവുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (19 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (40 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (48 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 hours ago)

Malayali Vartha Recommends