ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ ഗൗനിക്കാതെ മൊബൈലില്‍ കുത്തി ഡോക്ടര്‍; ചെവിയില്‍ പ്രാണി കയറി വേദന സഹിക്കാനാവാതെ ആശുപത്രിയില്‍ എത്തിയ രോഗിയെ യോട് പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍

ചെവിയില്‍ പ്രാണി കയറിയതുമൂലം വേദന സഹിക്കാനാവാതെ എത്തിയ രോഗിയോട് ഇ എന്‍ ടി സ്‌പെഷ്യലിസ്‌റ് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്. ആലത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ ഗൗനിക്കാതെ മൊബൈലില്‍ കുത്തി ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനോട് ഡോക്ടര്‍ തട്ടിക്കയറുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരോട് ഇമ്മാതിരി മനുഷ്യത്വമില്ലായ്മ കാണിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha


























