ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും.... ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല.
നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടക്കും.
പ്രതിഷ്ഠാ വാര്‍ഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.23 നാണ് പ്രതിഷ്ഠാ ദിനം.
അതേസമയം കേരളത്തില്‍ ഇന്നലെ 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.
"
https://www.facebook.com/Malayalivartha


























